Latest News

ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ എം സി സി കുടിവെള്ള വിതരണോദ്ഘാടനം 5 ന്

ദോഹ: ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ എം സി സി യുടെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ത്രൈമാസ മാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട പദ്ധതിയായ കാസര്‍കോട് മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തേക്കുള്ള സൗജന്യ കുടിവെള്ളം ലാ വില്ല പ്രോപ്പര്‍ട്ടീസ് പ്രായോജകരായി കൊണ്ട് ദീനാര്‍് ബ്രദേര്‍സ് കള്‍ച്ചരല്‍ സെന്ററിന്റെ സഹകരണത്തോടെ ഏപ്രില്‍ 5 ന് വിതരാണോദ്ഘാടനം നടത്താന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു

ഖത്തര്‍ കെ എം സി സി, കാസര്‍കോട് ജില്ല, മണ്ഡലം മുസ്ലിം ലീഗ് , മറ്റു പോഷക സംഘടന നേതാക്കളും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡണ്ട് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു ബഷീര്‍ ചാലക്കുന്നു, ഹമീദ് മാന്യ, ബഷീര്‍ ചേര്‍ക്കല, ഡി എസ് അബ്ദുള്ള, ശാനിഫ് പൈക്ക, അഹമ്മദ് അലി ചെരൂര്, മൊയ്തീന്‍ ആദൂര്‍, ഹമീദ് അറന്തോട്, ബാവ ആലംപാടി, ഹസ്സന് കെ എന്, സലാം പുത്തൂര്, ഷാഹീന് എം പി, ശംസുദ്ധീന് തളങ്കര, മാഹിന്‍ അസാദ് നഗര്‍, കരീം പുളിക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.