Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Kasaragod
Pressclub
കാസര്‍കോട്
വ്യക്തി വൈരാഗ്യത്താല്‍ അധ്യാപകന് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥി
വ്യക്തി വൈരാഗ്യത്താല്‍ അധ്യാപകന് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥി
കാസര്‍കോട് : വ്യക്തി വൈരാഗ്യത്താല്‍ അധ്യാപകന് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി അരുണ്‍ ആണ് ആരോപണവുമായി രംഗത്തു വന്നത്. ഹാജര്‍ കുറവുണ്ടെന്ന് കാണിച്ചാണ് പരീക്ഷ എഴുതുന്നതിനുള്ള അവസരം നിഷേധിച്ചത്. കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകനായ പ്രസാദും ഒരു അധ്യാപികയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ പ്രതികാരം തീര്‍ക്കുന്നതെന്നും അരുണ്‍ പറഞ്ഞു. ഈയ്യിടെ സര്‍വ്വകലാശാലയില്‍ നടന്ന സെമിനാറില്‍ സഹകരിക്കാത്തതിനാല്‍ അന്നു തന്നെ അധ്യാപകന് ഭീഷണി മുഴക്കിയിരുന്നു. അധ്യാപകന്റെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിന് വഴങ്ങാത്ത വിദ്യാര്‍ത്ഥികളോട് പ്രതികാര മനോഭാവത്തോടെയാണ് ഇയാള്‍ പെരുമാറുന്നത്. അധ്യാപകന് നിയമപരമല്ലാതെയാണ് ജോലിക്ക് കയറിയതെന്നും അരുണ്‍ ആരോപിക്കുന്നു. രാവിലെ പരീക്ഷ ഹാളില്‍ എത്തിയ തനിക്ക് പരീക്ഷയ്ക്ക് അഞ്ചുമിനുട്ട് മുമ്പാണ് പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കാണിച്ച് കത്ത് തരുന്നതെന്നും അരുണ്‍ പറഞ്ഞു. ഇന്റേണല്‍ പരീക്ഷയ്ക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ മാര്‍ക്കാണ് തനിക്ക് അധ്യാപകന് നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മാര്‍ക്ക് നല്‍കുന്നതും പരീക്ഷ നടത്തുന്നതും തന്റെ ഉത്തരവാദിത്വത്തിലാണെന്നും അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും ധിക്കാരപരമായ രീതിയില്‍ അറിയിക്കുകയായിരുന്നെന്നും അരുണ്‍ പറയുന്നു. ഇതു സംബന്ധിച്ച് നേരത്തെ കേന്ദ്ര സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അധ്യാപകന്റെ ഈ നടപടിയെ നിയമപരമായി നേരിടുമെന്നും അരുണ്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
ന്യൂമാഹി:[www.malabarflash.com] പെരിങ്ങാടി മമ്മി മുക്കിലെ പള്ളിയില്‍ വ്യാപാരിയായ സഹാറിനില് പുതിയപുരയില്‍ സിദ്ദീഖിനെ(69) കൊലപ്പെടുത്തി ഖ...
-
കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിെൻറ മകൾ ഇർഫാന (18) ആണ് മരിച്ചത്.[www....
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...


No comments:
Post a Comment