Latest News

മദ്രസ്സ കെട്ടിടം റഷീദലി ശിഹാബ് തങ്ങള്‍ സമര്‍പ്പണം നടത്തി

Malabarflash

ഉദുമ: ഉദുമ കാപ്പില്‍ സനാബില്‍ എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കെ.ബി. അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ സ്മരണക്കായി സംഭാവന ചെയ്ത മദ്രസ്സ കോംപ്ലക്‌സ് കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ സമര്‍പ്പണം നടത്തി. സനാബില്‍ എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ബി.എം. ഷെരീഫ് സ്വാഗതം പറഞ്ഞു.
കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, കീഴൂര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, സമസ്ത ജില്ലാ സെക്രട്ടറി യു.എം. അബ്ദുല്‍ റഹ് മാന്‍ മൗലവികാഞ്ഞങ്ങാട് മുസ്ലീം യതിംഘാന പ്രസിഡന്റ എ: ഹമീദ് ഹാജീ, കൊപ്പല്‍ ചന്ദ്രശേഖരന്‍, കെ.എ.മുഹമ്മദലി, കാപ്പില്‍ മുഹമ്മദ് പാഷ, , ഹമീദ് മാങ്ങാട്, കെ.ഇ.എ.ബക്കര്‍, മുഹമ്മദ്കുഞ്ഞി എരോല്‍, ടി.ടി.കബീര്‍, കാദര്‍ കാതീം, പാലാട്ട് അബ്ദുല്‍ റഹ്മാന്‍, കെ.എംആഷിഫ് കാപ്പില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി,അന്‍വര്‍ കോളിയടുക്കം, ഹാരീസ് തൊട്ടി, ലത്തീഫ് കാപ്പില്‍, യൂസഫ് തൈവളപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സേവന രംഗത്ത് 45 വര്‍ഷം പൂര്‍ത്തിയായ കാപ്പില്‍ ജമാഅത്ത് ഖത്തീബ് അസൈനാര്‍ മൗലവിയെ പണക്കാട് റഷീദലി തങ്ങള്‍ ആദരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.