Latest News

നിതാഖാത്ത്: കെ.എം.സി.സി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ അംബാസിഡര്‍ ഹാമിദലിയുമായി പ്രവിശ്യ കെ.എം.സി.സി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം അല്‍കോബാര്‍ ലീ മിറീഡിയന്‍ ഹോട്ടലിലെത്തിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, സെക്രട്ടറി അഷ്‌റഫ് ആളത്ത് എന്നിവരാണ് ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ടത്.

തോഴിലന്വേഷക കുടിയേറ്റക്കാര്‍ നേരിടുന്ന പുതിയ പ്രതിസന്ധികള്‍ അംബാസിഡറുമായി പങ്കുവെച്ചു. ഊര്‍ജിത സ്വദേശി വത്കരണത്തിന്റെ ഭാഗമായി രാജ്യത്തെ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ മറ്റെല്ലാ രാജ്യക്കാരെയും പോലെ ഇന്ത്യന്‍ വംശജരും ബാധ്യസ്ഥരാണെന്നും എന്നാല്‍ അതിന്റെ കെടുതിയും ഭവിഷത്തും തിരിച്ചറിഞ്ഞ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.

പിടിക്കപ്പെടുന്നവരെ കാലതാമസം കൂടാതെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുകയും യാത്രാ സൗകര്യങ്ങള്‍ സുഗമമാക്കുകയും വേണം. നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന മൂന്നു സ്ത്രീകളടക്കമുള്ള നാനൂറിലതികം ഇന്ത്യക്കാര്‍ക്ക് കാലവിളംബം കൂടാതെ ഔട്ട് പാസ് നല്‍കുക, മടങ്ങുന്നവരില്‍ വീണ്ടും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുതകും വിധത്തിലുള്ള രേഖകള്‍ മാത്രം പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ എംബസി മുന്‍കൈയെടുക്കുക. അനാവശ്യമായ ആശങ്കകള്‍ ഉളവാക്കുംവിധം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ അത്തരം തെറ്റായ പ്രവണതകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എംബസി ശക്തമായ നിര്‍ദേശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അംബാസിഡറുമായുള്ള കൂടി ക്കാഴ്ചയില്‍ കെ.എം.സി.സി മുന്നോട്ടു വെച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.