ജിദ്ദ: മക്ക ഗവര്‍ണര്‍ ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ച നടത്തി. നിതാഖാത്ത്, ഹുറൂബ് പ്രശ്‌നവും നാട്ടിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാരുടെ പ്രശ്‌നവും ചര്‍ച്ച ചെയ്തു. ഖാലിദ് രാജകുമാരന്റെ അതിഥിയായി എത്തിയ കാന്തപുരം ഒരു മണിക്കൂറോളം മക്ക ഗവര്‍ണറുമായി ചര്‍ച്ച നടത്തി. ജിദ്ദ കൊട്ടാരത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഹുറൂബ് പ്രശ്‌നമാണ് മുഖ്യമായും ഇവര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. ഹുറൂബ് കേസില്‍പ്പെട്ട് വലയുന്ന ഇന്ത്യക്കാരെ ശിക്ഷകൂടാതെ നാട്ടിലേക്ക് കയറ്റി അയയ്ക്കാനും ഇവര്‍ക്ക് വീണ്ടും സൗദിയിലേക്കോ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കോ വരുവാനുള്ള നിയമ തടസങ്ങള്‍ നീക്കം ചെയ്യുവാനും കാന്തപുരം അഭ്യര്‍ഥിച്ചു.
സൗഹാര്‍ദ്ധപരമായ ചര്‍ച്ചയില്‍ അനുഭാവപൂര്‍ണമായ നടപടി കൈകൊള്ളാമെന്ന് രാജകുമാരന്‍ ഉറപ്പുനല്‍കിയതായും കാന്തപുരം വെളിപ്പെടുത്തി. നിതാഖാത്ത് നിയമത്തില്‍ ഇളവുകളൊന്നും പ്രതീക്ഷിക്കേണെ്ടങ്കിലും ഹുറൂബുകാര്‍ക്ക് ശിക്ഷകൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് കാന്തപുരം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യക്കാരോട് പ്രത്യേക മമതയുള്ള ഇദ്ദേഹത്തില്‍നിന്നും അനുഭാവ പൂര്‍ണമായ നടപടികളാണ് ഹുറൂബിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ചര്‍ച്ചാവിഷയമായതായി കാന്തപുരം പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള ഒരു രാഷ്ട്രീയ നേതാവിനും ഹുറൂബ് പ്രശ്‌നത്തില്‍ രാജകുടുംബത്തില്‍പ്പെട്ട ഉന്നത ഭരണകര്‍ത്താക്കളെ നേരില്‍ കാണാന്‍ സാധിക്കാതിരുന്ന അവസരത്തില്‍ കാന്തപുരത്തിന്റെ സന്ദര്‍ശനം വളരെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കാണുന്നത്. അബ്ദുള്‍ ഹക്കിം അസ്ഹരി, ഹുസൈന്‍ സഖാഫി എന്നിവരും കാന്തപുരത്തോടൊപ്പം ഖാലിദ് രാജകുമാരനെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment