ആം ആദ്മി പ്രവര്‍ത്തകര്‍, കോളജ് വിദ്യാര്‍ഥികള്‍, വനിതാ സംഘടനകള്‍ അടക്കമുള്ളവരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും കുട്ടിയെ കാണാതായെന്ന പരാതിയില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് വിവിധ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
പെണ്‍കുട്ടിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് മുന്നിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ ഇവിടെ ചികിത്സയിലാണ്.
ബാനറുകളേന്തിയും സര്‍ക്കാരിനും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിക്കുന്നത്. പീഡനക്കേസുകളില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
തിങ്കളാഴ്ചയാണ് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരിയെ അയല്‍വാസി തട്ടിക്കൊണ്ടുപോയി രണ്ടുദിവസം മുറിയില്‍ അടച്ചിട്ട് പീഡിപ്പിച്ചത്. പ്രതി അറസ്റ്റിലായിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment