കാസര്‍കോട് : ഈ മാസം 23 മുതല്‍ 26 വരെ കാസര്‍കോട് സി എച്ച് അഹമ്മദ് ഹാജി നാഗറില്‍ നടക്കുന്ന ഐ എന്‍ എല്‍ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദര്‍ശ രാഷ്ട്രീയത്തിന്റെ രണ്ടു പതിറ്റാണ്ട് എന്ന പ്രമേയവുമായി നടത്തുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുടുംബ സംഗമം, പ്രവാസി സംഗമം, തൊഴിലാളി സംഗമം, വിദ്യാര്‍ത്ഥി സംഗമം, യുവജന സംഗമം, പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും.
23 ന് രാവിലെ 9 മണിക്ക് സി എച്ച് അഹമ്മദ് ഹാജി നഗര്‍റില്‍(പുതിയ ബസ് സ്റ്റാന്റ് പരിസരം) സ്വാഗതസംഘം ചെയര്‍മാന്‍ പി എ മുഹമ്മദ്കുഞ്ഞി ഹാജി പതാക ഉയര്‍ത്തുന്നതോടെ നാലുദിവസത്തെ സമ്മേളനത്തിന് തുടക്കമാകും. പത്തു മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സഹകരണ ബാങ്ക് ഹാളില്‍ ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് എസ് കെ പുതിയവളപ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡണ്ട് എം ടി പി അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിക്കും.
24 ന് രാവിലെ 9 മണിക്ക് സിറ്റിടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. നാഷണല്‍ വുമണ്‍സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. റൈഹാനത്ത് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം സുലൈഖ അധ്യക്ഷത വഹിക്കും.
25 ന് രാവിലെ 9 മണിക്ക് പഴയ ബസ് സ്റ്റാന്റിലെ ദേര സിറ്റി ഓഡിറ്റോറിയത്തില്‍ പ്രവാസി സംഗമം നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ബഷീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ആമുഹാജി മൗവ്വല്‍ അധ്യക്ഷത വഹിക്കും. പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ക്ലാസും നടക്കും. ഉച്ചയ്ക്ക് തൊഴിലാളി സംഗമം ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുസ്തഫ ഉദ്ഘാടനം ചെയ്യും. എന്‍ എല്‍ യു സംസ്ഥാന പ്രസിഡണ്ട് ടി എം എ ജലീല്‍ അധ്യക്ഷത വഹിക്കും. തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ക്ലാസ് ഉണ്ടാകും. രണ്ടു മണിക്ക് വിദ്യാര്‍ത്ഥി സംഗമം നാഷണല്‍ സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഷംസാദ് മട്ടത്തൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അഫീല്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 3 മുതല്‍ യുവജന സംഗമം എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡണ്ട് ബുഖാരി മന്നാനി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് റഹിം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിക്കും. രാഷ്ട്ര നന്മയ്ക്ക് യുവജന മുന്നേറ്റം എന്ന വിഷയത്തില്‍ ഐ എന്‍ എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ആലിക്കുട്ടി മാസ്റ്റര്‍ പ്രഭാഷണം നടത്തും.
26 ന് രാവിലെ 9 മണിക്ക് പുതിയ ബസ് സ്റ്റാന്റിലെ സ്പീഡ് വെ ഇന്‍ ഹാളില്‍ സെമിനാറില്‍ എം കെ അബ്ദുല്‍ അസീസ്, എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍ (ഉദുമ), ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ പി സതീഷ് ചന്ദ്രന്‍, ടി കൃഷ്ണന്‍, ഹരീഷ് പി നമ്പ്യാര്‍, അനന്തന്‍ നമ്പ്യാര്‍, എം കെ അബ്ദുല്ല, ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വൈകിട്ട് മൂന്നുമണിക്ക് പുലിക്കുന്ന് ഗസ്റ്റ് ഹൗസ് പരിസരത്തു നിന്നും പ്രകടനം ആരംഭിക്കും. ട്രാഫിക് ജംഗ്ഷന്‍, എം ജി റോഡ്, പോസ്റ്റ്ഓഫീസ് വഴി സമ്മേളന നഗരിയായ പുതിയ ബസ് സ്റ്റാന്റില്‍ സമാപിക്കും. വൈകിട്ട് അഞ്ചുമണിക്ക് പൊതുസമ്മേളനം ഐ എന്‍ എല്‍ ദേശീയ കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. അലാവുദ്ദിന്‍ അന്‍സാരി, അഹമ്മദ് ദേവര്‍കോവില്‍, സെക്രട്ടറിമാരായ രാംസിംഗ് യാദവ്, എം ജി കെ നിസാമുദ്ദിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍വഹാബ്, ട്രഷറര്‍ ഹംസ ഹാജി, സെക്രട്ടറിമാരായ കെ പി ഇസ്മയില്‍, എം ഫക്രുദ്ദിന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഫക്രുദ്ദിന്‍, ജില്ലാ പ്രസിഡണ്ട് പി എ മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എം എ ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, കപ്പണ മുഹമ്മദ്കുഞ്ഞി, മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, റഹിം ബെണ്ടിച്ചാല്‍, സിദ്ധിഖ് ചേരങ്കൈ, ഖലീല്‍ എരിയാല്‍, ഹനീഫ് കടപ്പുറം, ഇക്ബാല്‍ മാളിക സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment