ജിദ്ദ: പ്രവാസി ഇന്ത്യന്‍ തൊഴിലാളികളെ കുറിച്ച് ഇരു രാജ്യങ്ങളുടെ പക്കലുമുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാനും ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമുള്ള സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കാന്‍ മന്ത്രിതല കൂടിക്കാഴ്ചയില്‍ തീരുമാനം.
സൗദി തൊഴില്‍ മന്ത്രി എഞ്ചി ആദില്‍ ഫഖീഹുമായി ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.
സൗദിയിലെ പുതിയ തൊഴില്‍ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ നയതന്ത്ര സംഘം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രി ആദില്‍ ഹഖീഹ് ഉറപ്പ് നല്കി.
മന്ത്രിതല സംഘവുമായുള്ള ചര്‍ച്ച ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ക്ക് പുറമെ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, അംബാസഡര്‍ ഹാമിദലി റാവു, ജിദ്ദ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായ്, ഡി.സി.എം. സിബി ജോര്‍ജ്, പ്രവാസികാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ടി.കെ. മനോജ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. സംഘം സൗദി വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്ഫൈസലുമായും ചര്‍ച്ച നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Endosulfan
No comments:
Post a Comment