Latest News

നിതാഖാത്; അബ്ദുള്ള രാജാവിന്റ കാരുണ്യനീട്ടം ആര്‍.എസ്.സി. സ്വാഗതം ചെയ്തു

റിയാദ്: രേഖകള്‍ കൃത്യമാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് അനുവദിച്ച മൂന്ന് മാസ പരിധി പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.
ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാര്‍ക്ക് തുണയാകുന്ന വിധത്തില്‍ അബ്ദുല്ല രാജാവ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ അനധികൃത തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴില്‍ രേഖകള്‍ നിയമ വിധേയമാക്കുന്നതിന് മൂന്ന് മാസം സമയം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
പാവപ്പെട്ട തൊഴിലാളികള്‍ക്ക് ശിക്ഷാ നടപടികളില്‍ നിന്ന് മുക്തമാവാന്‍ അവസരം നല്‍കിയ അബ്ദുല്ല രാജാവിന്റെ കാരുണ്യം വിലപ്പെട്ടതാണെന്ന് ആര്‍.എസ്.സി അഭിപ്രായപ്പെട്ടു.
തൊഴില്‍ രേഖകള്‍ സംബന്ധമായ സാങ്കേതിക സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സംഘടനയുടെ കെയര്‍ & ഷെയര്‍ സെല്ലിലൂടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. വിവിധ കാരണങ്ങളാല്‍ ജോലി വിട്ടു പോവുന്ന പ്രവാസികളുടെ പുനരിധാവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ വിവിധ സംഘടന-സ്ഥാപനങ്ങള്‍ മുഖേന ആര്‍.എസ്.സി പരിശ്രമം നടത്തുന്നുണ്ട്.
ആര്‍.എസ്.സി. സൗദി നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ബാരി പെരിമ്പലം, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ റഹീം കോട്ടക്കല്‍, , സംഘടനാ കണ്‍വീനര്‍ സിറാജ് വേങ്ങര, ഫിനാന്‍സ് കണ്‍വീനര്‍ ശബീര്‍ മാറഞ്ചേരി, രിസാല കണ്‍വീനര്‍ മുഹമ്മദ് സലീം ഓലപ്പീടിക, കള്‍ച്ചറല്‍ കണ്‍വീനര്‍ അന്‍വര്‍ അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംബദ്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.