Latest News

മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തില്‍ ഒടുവില്‍ വിജയം ബാംഗളൂരിനൊപ്പം


ബാംഗളൂര്‍: ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിന് ദിനേശ് കാര്‍ത്തിക്കിലൂടെ മുംബൈ ഇന്ത്യന്‍സിന്റെ മറുപടി. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തില്‍ ഒടുവില്‍ വിജയം ബാംഗളൂരിനൊപ്പം. അവസാന പന്തുവരെ അനിശ്ചിതത്വം നിറഞ്ഞുനിന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സില്‍നിന്ന് രണ്്ടു റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സിന് വിജയം തട്ടിയെടുത്തു.

സച്ചിന്‍ തെണ്്ടുല്‍ക്കറും റിക്കി പോണ്്ടിഗും ഒരുമിച്ചിറങ്ങി ആരാധകര്‍ക്ക് വിരുന്നായ മത്സരത്തില്‍ അക്ഷരാര്‍ഥത്തില്‍ താരമായത് ക്രിസ് ഗെയിലും വിനയ് കുമാറും റായല്‍ ചലഞ്ചേഴ്‌സ് മുന്നോട്ടുവച്ച 157 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 154 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറിയുമായി (37 പന്തുകളില്‍ 60) ദിനേശ് കാര്‍ത്തിക്ക് പൊരുതിയെങ്കിലും അവസാന ഓവറില്‍ കാലിടറി. വിജയത്തിന് ഒമ്പതു റണ്‍സ് അകലെ കാര്‍ത്തികിനെ അഗര്‍വാളിന്റെ കൈകളില്‍ എത്തിച്ച് വിനയ് കുമാര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ മത്സരത്തിലേക്കു തിരിച്ചുകൊണ്്ടുവന്നു. തൊട്ടടുത്ത പന്തില്‍ അമ്പാട്ടി റായിഡുവിനെ (18) ക്ലീന്‍ ബൗള്‍ഡാക്കി മുംബൈയെ വീണ്്ടും സമ്മര്‍ദത്തിലാക്കി.

ഇതോടെ വസാന രണ്്ടു പന്തുകളില്‍ മുംബൈക്ക് വേണ്്ടിയിരുന്നത് എട്ടു റണ്‍സ്. നേരിട്ട ആദ്യ പന്തില്‍ ബൗണ്്ടറി നേടി കീറോണ്‍ പൊള്ളാര്‍ഡ് പ്രതീക്ഷ കാത്തു. എന്നാല്‍ സമചിത്തത കൈവിടാതെ പന്തെറിഞ്ഞ വിനയ് കുമാര്‍ ഒരു ഘട്ടത്തില്‍ നഷ്ടമാകുമെന്നു കരുതിയ വിജയത്തിലേക്ക് ബാംഗളൂരുവിനെ കൈപിടിച്ചു നടത്തി. നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് വിനയ്കുമാര്‍ സ്വന്തമാക്കിയത്.

വിജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് റിക്കി പോണ്്ടിംഗും (33 പന്തില്‍ 28) സച്ചിന്‍ തെണ്്ടുല്‍ക്കറും (19 പന്തില്‍ 23) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സച്ചിന്റെ റണ്ണൗട്ടിലൂടെ കൂട്ടുകെട്ട് പിരിയുമ്പോള്‍ മുംബൈ ടീമിന്റെ സ്‌കോര്‍ 7.3 ഓവറില്‍ 52 റണ്‍സ്. അധികം വൈകാതെ പോണ്്ടിംഗും പവലിയനിലേക്ക് മടങ്ങി. ആവശ്യമായ റണ്‍ നിരക്ക് ഉയരുന്നതിന്റെ സമ്മര്‍ദത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിത് ശര്‍മ്മ ക്ലീന്‍ (11) ബൗള്‍ഡ്.

എന്നാല്‍ കീഴടങ്ങാന്‍ ദിനേശ് കാര്‍ത്തിക് ഒരുക്കമായിരുന്നില്ല. ഡാന്‍ ക്രിസ്റ്റിയന്‍ എറിഞ്ഞ 17ാം ഓവറില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്്ടറിയും അടക്കം കാര്‍ത്തിക് അടിച്ചെടുത്തത് 24 റണ്‍സ്. അതുവരെ മത്സരത്തില്‍ പിടിമുറുക്കിയിരുന്ന ബാംഗളുരുവിന് അവിടെ പിഴച്ചു. മത്സരം വീണ്്ടും മുംബൈയുടെ കൈയിലേക്ക്. അവസാന ഓവറില്‍ വേണ്്ടിയിരുന്നത് പത്തു റണ്‍സ്. അവിടെനിന്ന് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അവസാന വിജയം ബാംഗളൂര്‍ ഉറപ്പിച്ചു.

നേരത്തേ ദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 58 പന്തുകളില്‍ 92 റണ്‍സ് നേടിയ ക്രിസ് ഗെയിലാണ് ബാംഗളൂരിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മെല്ലെത്തുടങ്ങിയ ഗെയില്‍ ഇന്നിംഗ്‌സിന്റെ രണ്്ടാം പകുതിയില്‍ വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു. അഞ്ചു സിക്‌സറുകളും 11 ബൗണ്്ടറികളും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ ഇന്നിംഗ്‌സ്.

19 പന്തുകളില്‍ 19 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക് ഗെയിലിന് മികച്ച പിന്തുണ നല്‍കി. അവസാന 44 പന്തുകളില്‍ ഇരുവരും ചേര്‍ന്ന് 76 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചതാണ് ബാംഗളൂര്‍ ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഈ ഇന്നിംഗ്‌സിലൂടെ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്്ടാം സ്ഥാനത്തായി ഗെയില്‍. സുരേഷ് റെയിനയാണ് ഒന്നാമത്. 14 പന്തുകളില്‍ 24 റണ്‍സെടുത്ത വിരാട് കോഹ്്‌ലിയാണ് ബാംഗളൂരിനു വേണ്ടി രണ്്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍.

ദില്‍ഷന്‍ (പൂജ്യം), മായാങ്ക് അഗര്‍വാള്‍ (ഒന്ന്), ഡാന്‍ ക്രിസ്റ്റിയന്‍ (നാല്), കരണ്‍ നായര്‍ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. ആദ്യ ഐപിഎല്‍ മത്സരം കളിക്കുന്ന ബുമ്‌റാഹാണ് ബാംഗളൂരിനെ പിടിച്ചു കെട്ടിച്ചത്. നാലോവറില്‍ 32 റണ്‍സ് വഴങ്ങി അദ്ദേഹം മൂന്നു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ വെറും 21 റണ്‍സ് വഴങ്ങി ഹര്‍ഭജന്‍ സിംഗ് ഒരു വിക്കറ്റ് നേടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.