Latest News

ജ്യോതിഷ് വധശ്രമക്കേസ്: 3 പ്രതികള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കാസര്‍കോട് സി ഐ സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. തളങ്കര ഖാസിലൈനിലെ അബ്ദുല്‍ അമീന്‍ (19), ഫോര്‍ട്ട് റോഡിലെ സുലൈമാന്‍ രിഫായി എന്ന ചിത്തി (22), അണങ്കൂരിലെ സന്തു എന്ന മുഹമ്മദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇനി ഈ കേസില്‍ അഞ്ചുപേരെകൂടി പിടികിട്ടാനുണ്ടെന്ന് സി ഐ അറിയിച്ചു. പ്രതികളെ കോടതി റിമാന്റ് ചെയ്തു. ഫെബ്രുവരി 2 ന് വൈകിട്ട് നാലാംമൈലില്‍ വെച്ചാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ജ്യോതിഷിനെ കാറിലും ബൈക്കിലുമെത്തിയ സംഘം വധിക്കാന്‍ ശ്രമിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.