കന്നഡ നടി സഞ്ജന മലയാളത്തിലേക്ക്
കന്നഡ നടി സഞ്ജന മലയാളത്തില്‍ നായികയാവുന്നു. മമ്മൂട്ടിയുടെ സഹോദര പുത്രന്‍ മക്ബൂല്‍ സല്‍മാന്റെ നായികയായാണ് സഞ്ജന മലയാളത്തിലെത്തുന്നത്.
ഡ്രീം മര്‍ച്ചന്റിന്റെബാനറില്‍ സദാനന്ദന്‍, ഡെബോ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന റിച്ച് ആന്‍ഡ് ഫേമസ് എന്ന ചിത്രത്തിലാണ് സഞ്ജന നായികയാവുന്നത്.
സംവിധാനം അനൂപ് നായര്‍. മെയ് 20ന് ചിത്രീകരണം ആരംഭിക്കും. തിരക്കഥ -ശ്യാം മേനോന്‍. ക്യാമറ -ആനന്ദ് ബാലകൃഷ്ണന്‍. സംഗീത സംവിധാനം -ദ്രോണ.കന്നഡ, തെലുങ്ക് സിനിമകളിലെ സ്ഥിരം സാന്നിധ്യമായ സഞ്ജന ആദ്യമായി വേഷമിട്ട മലയാളചിത്രം മോഹന്‍ലാല്‍- റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കാസനോവയായിരുന്നു. ഭഗന്ധ ഹെന്‍ഡ്തി എന്ന കന്നഡ ചിത്രത്തിലെ ചൂടന്‍ കഥാപാത്രമാണ് സഞ്ജനയ്ക്ക് യുവപ്രേക്ഷകമനസ്സില്‍ ഇടം നേടിക്കൊടുത്തത്.
എകെ സാജന്റെ അസുരവിത്തിലൂടെയാണ് മക്ബൂല്‍ സല്‍മാന്‍ മലയാളത്തില്‍ അരങ്ങേറ്റം നടത്തിയത്. മക്ബൂല്‍ സല്‍മാനും മൈഥിലിയും പ്രധാന വേഷങ്ങളവതരിപ്പിച്ച അനീഷ് ഉപാസനയുടെ മാറ്റിനി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Key Words: Cinema, News, Sanjana, Actress


No comments:
Post a Comment