Latest News

ഇരുന്ന് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക


ലണ്ടന്‍: ഓരേ ഇരിപ്പില്‍ തന്നെ തുടര്‍ച്ചായയി ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഇത്തരക്കാരുടെ ആരോഗ്യം മാത്രമല്ല ആയുസും അപകടത്തിലാകുമെന്ന് പഠനം.
തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ മരണം വേഗത്തില്‍ സംഭവിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇരുപ്പിന്റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ വ്യായാമം ചെയ്യാം എന്നു കരുതിയെങ്കില്‍ തെറ്റി, ദിവസവും വ്യായാമം ചെയ്യുന്നവരാണെങ്കില്‍ പോലും ഈ സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് ഇത്തരക്കാരില്‍ കൂടുതലും. ഹൃദ രോഗങ്ങളായകയാല്‍ വ്യായാമം ചെയ്യുന്നതിന്റെ ഗുണം പോലും ലഭിക്കുന്നില്ല.
മറ്റുള്ളവരെ അപേക്ഷിച്ച് ഇരുന്ന് ജോലിചെയ്യുന്നവരില്‍ 54 ശതമാനത്തോളം പേര്‍ക്ക് നേരത്തെയുള്ള മരണ സാധ്യയുണ്ടെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു.

Key Words: Helath, Sitting Jobs, Jobs, Heart Patient

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.