മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വാക്കേറ്റവും ഉന്തുംതള്ളും. മട്ടന്നൂര്‍ ലയണ്‍സ് ഹാളില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണു സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്നു കഴിഞ്ഞദിവസം നിര്‍ത്തിവച്ച പേരാവൂര്‍, കൊട്ടിയൂര്‍, കീഴൂര്‍-ചാവശേരി, പായം മണ്ഡലങ്ങളിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണു മട്ടന്നൂരില്‍ നടന്നത്.
തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഒരുവിഭാഗം കള്ളവോട്ടു ചെയ്യാനെത്തിയെന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണു വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായത്.
ഉച്ചയ്ക്ക് 12ഓടെ എ, ഐ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ഇരുവിഭാഗത്തില്‍പ്പെട്ടവരും കള്ളവോട്ടു ചെയ്യാനെത്തിയെന്ന് ആരോപിച്ചാണ് ഏറെനേരം വോട്ടിംഗ് കേന്ദ്രത്തിനു സമീപം സംഘര്‍ഷാവസ്ഥ ഉടലെടുത്തതറിഞ്ഞു സ്ഥലത്തെത്തിയ സിഐ ടി.എന്‍. സജീവും എസ്‌ഐ കെ.വി. പ്രമോദനും പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് പ്രശ്‌നം ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞദിവസം പേരാവൂര്‍, കൊട്ടിയൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പേരാവൂരിലും കീഴൂര്‍-ചാവശേരി, പായം മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ഇരിട്ടിയിലുമാണു നടത്തിയത്.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുമ്പേ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനാല്‍ നാലു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. പേരാവൂരില്‍ ബാലറ്റ് പേപ്പര്‍ കീറിയതിനെ തുടര്‍ന്നും ഇരിട്ടിയില്‍ മഷി ഒഴിച്ചതിനെ തുടര്‍ന്നുമാണു തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടാകുമെന്നതിനാല്‍ വോട്ടിംഗ് കേന്ദ്രത്തിനു സമീപം വന്‍ പോലീസ് സന്നാഹത്തെ ഒരുക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment