Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Home
Kannur
Keralayathra
News
Ramesh Chennithala
കണ്ണൂര്‍
ചെന്നിത്തലയുടെ പ്രസംഗ വേദിക്കരികെ സ്ഫോടക വസ്തു വീണു
ചെന്നിത്തലയുടെ പ്രസംഗ വേദിക്കരികെ സ്ഫോടക വസ്തു വീണു
കണ്ണൂര്‍ : കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ പ്രസംഗവേദിക്കരികില്‍ സ്ഫോടകവസ്തു വീണു. ചെന്നിത്തല വേദിയിലേക്ക് കയറിയ ഉടനെയാണ് സംഭവം. ഉഗ്രസ്ഫോടക ശേഷിയുള്ള ഗുണ്ട് പടക്കമാണ് ആള്‍ക്കൂട്ടത്തിനിടയില്‍ വീണതെങ്കിലും സ്വീകരണച്ചടങ്ങിന്റെ ബഹളത്തില്‍ സംഭവം ആരും അറിഞ്ഞില്ല. ടൗണ്‍ എസ് ഐ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇവിടെ വലയംതീര്‍ത്തു. പിന്നീട് ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റി. യോഗനടപടികള്‍ അലങ്കോലപ്പെടാതിരിക്കാന്‍ രഹസ്യമായിട്ടായിരുന്നു പോലീസ് പടക്കം മാറ്റിയത്. ചെന്നിത്തല വേദിയിലേക്ക് കയറുമ്പോള്‍ കരിമരുന്ന പ്രയോഗത്തിന് സ്ഫോടകവസ്തുക്കള്‍ തയ്യാറാക്കി വെച്ചിരുന്നു. ഇവിടെനിന്ന് തെറിച്ചു വീണതാകാം ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍, വേദിക്ക് അടുത്തേക്ക് തെറിക്കുന്ന തരത്തിലല്ല കരിമരുന്ന് സ്ഥാപിച്ചതെന്ന് വെടിക്കെട്ടിന്റെ ചുമതലക്കാര്‍ പറഞ്ഞു. ആരെങ്കിലും മനപ്പൂര്‍വ്വം വേദിക്കരികിലേക്ക് എടുത്തിട്ടതാണോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാസര്‍കോട് : മഴയും കാറ്റും ശക്തമായ സാഹചര്യത്തില്‍ വെളളിയാഴ്ച (നവംബര്‍ ഒന്ന് ) കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള...
No comments:
Post a Comment