Latest News

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ ഇസ്രായേല്‍ വിരുദ്ധ സന്ദേശം

Kerala, Kochi Metro, Website, Hacked,
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ വെബ്‌സൈറ്റ് തുറന്നപ്പോഴാണ് ഹാക്കിംഗ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വൈകിവരെ വെബ്‌സൈറ്റ് സാധാരണനിലയിലായിരുന്നു. അര്‍ധരാത്രിക്കു ശേഷമാകാം ഹാക്ക് ചെയ്തതെന്നാണ് സംശയിക്കുന്നത്. 

റെസ്‌ക്ടുഎല്‍എല്‍ ടീം ഹാക്ക് ചെയ്തതായാണ് വെബ്‌സൈറ്റില്‍ കാണുന്നത്. പലസ്തീന്‍ രാജ്യത്തിന്റെ പതാകയും ഇസ്രയേലിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും ഇതിലുണ്ട്. വിദേശത്തുനിന്നുള്ള പലസ്തീന്‍ അനുകൂലികളാവാം സൈറ്റ് ഹാക്ക് ചെയ്തിട്ടുള്ളതെന്നാണ് സൂചന. ഇതു സംബന്ധിച്ച് വെബ് സൈറ്റ് രൂപകല്‍പ്പന ചെയ്ത സിഡിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് സാധാരണ നിലയിലേക്ക് ആക്കുന്നതിനുള്ള ശ്രമവും സിഡിറ്റ് ആരംഭിച്ചിട്ടുണ്ട്. 

കെഎംആര്‍എല്ലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, ടെണ്ടര്‍ നോട്ടീസുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതാണീ വെബ്‌സൈറ്റ്. കൊച്ചി മെട്രോയുടെ നിര്‍മാണം ഈ മാസം ആരംഭിക്കാനിരിക്കെ വെബ് സൈറ്റ് ഹാക്ക് ചെയ്തതു ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരിക്കുകയാണ്. രാജ്യാന്തരതലത്തിലുള്ള അന്വേഷണം വേണമെന്നതിനാല്‍ സൈബര്‍ സെല്ലിന്റെ സാഹായവും സിഡിറ്റ് തേടിയിട്ടുണ്ട്.

Keywords: Kerala, Kochi Metro, Website, Hacked, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.