ചെന്നൈ തിരുവള്ളൂര്‍ നഗര്‍ സ്വദേശി സോമസുന്ദരത്തിനെതിരെയാണ് പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രൊഫസര്‍ മുരളീധരന്‍ പരാതി നല്‍കിയത്. മുരളീധരന്റെ മകളും സോമസുന്ദരത്തിന്റെ മകന്‍ വിജയിയുമായി ജനുവരി 13 ന് കാഞ്ഞങ്ങാട്ട് വിവാഹ നിശ്ചയം നടന്നിരുന്നു.
മാട്രിമമോണിയല്‍ സിസ്റ്റം വഴിയാണ് വിവാഹാലോചന നടന്നത്. പ്രമുഖ വാഹന കമ്പനിയായ ഹുണ്ടായി കമ്പനിയില്‍ ഉയര്‍ന്ന ജോലിയാണെന്ന് പറഞ്ഞായിരുന്നു വിവാഹാലോചന. ഒടുവില്‍ ഇവര്‍ തമ്മിലുള്ള വിവാഹമുറപ്പിക്കുകയും ചെയ്തു.
ചെന്നൈയില്‍ വിവാഹ വേദി ഒരുക്കത്തിനും കല്യാണ ആവശ്യത്തിനും അഞ്ച് ലക്ഷം രൂപ സോമസുന്ദരന്‍ ആവശ്യപ്പെട്ടിരുന്നു.
ഈ തുക മുരളീധരന്‍ നല്‍കുകയും ചെയ്തു. ഇതിന് ശേഷം പെണ്‍കുട്ടിയെ വിളിച്ച് 10 ലക്ഷം രൂപയും വജ്രാഭരണങ്ങളും സ്വര്‍ണ്ണവും തരണമെന്ന് സോമസുന്ദരന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കാന്‍ തയ്യാറായില്ല.
ഇതേ തുടര്‍ന്നാണ് എഴുത്തുമുഖേന വിവാഹത്തില്‍ പിന്മാറിയതായി വരന്റെ വീട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ സോമസുന്ദരത്തിനെതിരെയും വരന്‍ വിജയ്, മാതാവ് പ്രേമലത, ഇടനിലക്കാരനായ രാജന്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment