Home
Iuml
Kasaragod
Keralayathra
കാസര്‍കോട്
കേരളയാത്രയ്ക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ സ്‌നേഹാഭിവാദ്യങ്ങള്‍
കേരളയാത്രയ്ക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ സ്‌നേഹാഭിവാദ്യങ്ങള്‍
കാസര്‍കോട്: സമൃദ്ധകേരളം സുരക്ഷിത കേരള എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയ്ക്ക് കാസര്‍കോട്ടും ചട്ടഞ്ചാലിലും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കി. മുസ്‌ലിം ലീഗ് കാസര്‍കോട്, ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അഭിവാദ്യം അര്‍പ്പിച്ചത്. ഹൊസങ്കടയില്‍ നിന്ന് പുറപ്പെട്ട യാത്രയടുടെ സമാപന വേദിയായ പുതിയ ബസ് സ്റ്റാന്റിന് സമീപത്താണ് നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥനായകന് അഭിവാദ്യം അര്‍പ്പിച്ച് സ്‌നേഹം ചൊരിഞ്ഞത്.
ലീഗ് പ്രവര്‍ത്തകരുടെ ആവേശതിമിര്‍പ്പ് കണ്ടപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിവന്ന ചെന്നിത്തല കൈകൊടുത്ത് അഭിവാദ്യത്തെ ഹൃദയത്തിലേക്ക് സ്വീകരിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ.അബ്ദുല്ല, ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, ഹാഷിം കടവത്ത്, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഹമീദ് ബെദിര,ബി.ടി.അബ്ദുല്ലക്കുഞ്ഞി, മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ.അബ്ദുസമദ്, കെ.എം.ബഷീര്‍, ബി.എം.എ.ഖാദര്‍, കെ.എം.അബ്ദുല്‍ റഹ്മാന്‍, കെ.ഷാഫി ഹാജി, സലാം പാണളം, എ.എ.അബ്ദുല്‍ റഹ്മാന്‍, ഖാലിദ് പച്ചക്കാട്, ആസിഫ് സഹീര്‍, റാഷിദ് പൂരണം, സുബൈര്‍ മാര, ഹബീബ് ചെട്ടുംകുഴി സംബന്ധിച്ചു.
ടി.ഇ.അബ്ദുല്ല, എ.അബ്ദുല്‍ റഹ്മാന്‍, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.എ.ജലീല്‍, മൊയ്തീന്‍ കൊല്ലമ്പാടി ചെന്നിത്തലയെ ഹാരാര്‍പ്പണം നടത്തി.
രണ്ടാം ദിവസമായ വെളളിയാഴ്ച രാവിലെ യാത്ര ചട്ടഞ്ചാലിലെത്തിയപ്പോള്‍ ലീഗ് നേതാക്കളും പ്രവര്‍ത്തകരും ആവേശത്തോടെയാണ് സ്വീകരിച്ചത്. ഷാഫി കട്ടക്കാല്‍, കല്ലട്ര മാഹിന്‍ ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മൈസൂര്‍: കര്‍ണാടകയിലെ സോലാപൂരില്‍ ആട് പ്രസവിച്ചത് മനുഷ്യനോട് സാദൃശ്യമുളള രണ്ട് ആട്ടിന്‍ കുട്ടികളെ. തിങ്കളാഴ്ചയാണ് ഗ്രാമത്തെ വിസ്മയിപ്പിച്...
-
കോഴിക്കോട്: കോണ്‍ഗ്രസിന്റെ ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ വിമര്‍ശിച്ച് മുസ്‌ലിം ലീഗ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരുനേതൃത്വങ്ങളും പരാജ...
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്‌ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
മുംബൈ: സഹോദരന്റെ ഭാര്യയായിരുന്ന യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ...
-
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏററവും പ്രധാനപ്പെട്ട ദിവസമാണ് വിവാഹദിനം. ആ പവിത്രമായ ദിനരാത്രങ്ങളെ തെമ്മാടിത്തരങ്ങള്‍ കൊണ്ട് അലങ്കോലമാക്കുന്ന ...



No comments:
Post a Comment