കിഴക്കന്‍ ദില്ലിയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാവില്ലെന്നും സ്വാമി ദയാനന്ദ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ആര്‍.കെ ബന്‍സല്‍ പറഞ്ഞു.
ദില്ലിയിലെ ഗാന്ധിനഗറിലുള്ള വീട്ടില്‍നിന്ന് നാല് ദിവസം മുമ്പാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്നു തന്നെ പരാതി നല്‍കിയെങ്കിലും കുട്ടിയെ കണ്ടെത്തുന്നതിന് പൊലീസ് നടപടി എടുത്തില്ലെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസ് മടി കാണിച്ചെന്നും അവര്‍ പറയുന്നു. ജീവനോടെ കണ്ടെത്തിയതില്‍ സമാധാനിക്കാനാണ് പൊലീസ് പറഞ്ഞതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.
അയല്‍ക്കാരനായ 30കാരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നു മാതാപിതാക്കള്‍ പറയുന്നു. ഇയാള്‍ ഒളിവിലാണ്. ഇയാളുടെ പിതാവ് ഇപ്പോള്‍ അറസ്റ്റിലായത്. കുട്ടി കളിക്കാന്‍ പുറത്തുപോയപ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ വീടിനുള്ളില്‍ അടച്ചിട്ട് തുടര്‍ച്ചയായി ഇയാള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നും മാതാവ് പറഞ്ഞു. തെരച്ചില്‍ നടത്തുന്നതിനിടെ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വീട്ടില്‍നിന്നു കുട്ടിയുടെ കരച്ചില്‍കേട്ട് അന്വേഷിച്ചപ്പോഴാണു വിവരം പുറത്തറിയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment