Latest News

പാലക്കാട്ട് റസിഡന്റ്‌സ് അസോസിയേഷന്റെ പ്രതിഷേധ കൂട്ടായ്മ ശ്രദ്ധേയമായി


നീലേശ്വരം : ദുരന്തങ്ങള്‍ സംഭവിച്ചാല്‍ മാത്രം കണ്ണുതുറക്കുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ പാലക്കാട്ട് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ശ്രദ്ധേയമായി. പാലക്കാട്ട് പുതിയ പറമ്പത്ത് കാവിന് എതിര്‍വശത്ത് ഇലക്ട്രിക് ലൈനുകളും, ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും ആയിരത്തിലധികം യാത്രക്കാരും കടന്നുപോകുന്ന റോഡിന്റെ വശങ്ങളില്‍ അപകടാവസ്ഥയിലായിരിക്കുന്ന ഒരു കൂറ്റന്‍ പ്ലാവും, അതുപോലെ നിര്‍ദ്ദിഷ്ട സബ് രജിസ്റ്റര്‍ ഓഫീസിനു എതിര്‍വശത്തുള്ള രണ്ട് വന്‍ മരങ്ങളും ഉണങ്ങി ദ്രവിച്ച് ഏതു നിമിഷവും പൊട്ടിവീണ് ദുരന്തം സംഭവിക്കുമെന്ന അവസ്ഥയിലാണുള്ളത്. ഇതിനു പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഇതുവരെ നടപടികള്‍ സ്വീകരിക്കാത്തതിലുള്ള പ്രതിഷേധ കൂട്ടായ്മയാണ് സംഘടിപ്പിച്ചത്. അതിരാവിലെ പ്രതീകാത്മകമായി മരത്തിന്റെ മരണമണി മുഴക്കികൊണ്ടായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. തുടര്‍ന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ കുടുംബാഗങ്ങളും നാട്ടുകാരും മരത്തിനരികെ മനുഷ്യമതില്‍ തീര്‍ത്ത് മുദ്രാവാക്യം മുഴക്കി. പ്രസിഡണ്ട് കെ വി സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ പ്രശസ്ത കലാകാരന്‍ കെ എന്‍ കീപ്പേരി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കെ വി കെ എളേരി, കെ മോഹനന്‍, കെ വി സുനില്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. സി എം അശോക് കുമാര്‍ സ്വാഗതവും, എം സുധാകരന്‍ നന്ദിയും പറഞ്ഞു


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.