തളങ്കര: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ ത്രൈമാസ പദ്ധതിയുടെ ഭാഗമയുള്ള കുടിവെള്ള വിതരണം തളങ്കര ദീനാര്‍ ബ്രദേഴ്‌സിന്റെയും ലാവില്ല പ്രോപ്പര്‍ട്ടീസിന്റെയും സഹകരണത്തോടെ ആരംഭിച്ചു. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നടത്തും. വിതരണോല്‍ഘാടനം ത്രൈമാസ പദ്ധതി ജനറല്‍കണ്‍വീനര്‍ മുസ്തഫ ബാങ്കോട് ഉല്‍ഘാടനം ചെയ്തു. കണ്‍വീന്‍ ആദംകുഞ്ഞി തളങ്കര അധ്യക്ഷതവഹിച്ചു. യോഗം ജില്ലാ ആസൂത്രണ സമിതിയംഗം എ. അബ്ദുല്‍ റഹ്മാന്‍ ഉല്‍ഘാടനംചെയ്തു. മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി, തളങ്കര വില്ലേജ് ഓഫീസര്‍ അനീഷ് ജോര്‍ജ്, നഗരസഭ കൗണ്‍സിലര്‍ എം. കുഞ്ഞിമൊയ്തീന്‍, ദീനാര്‍ ബ്രദേഴ്‌സ് പ്രസിഡണ്ട് ടി.എ അബ്ദുല്‍ റഹ്മാന്‍, റഫീഖ് കുന്നില്‍, പി.ബി മുഹമ്മദ്, ഇ. ഷംസുദ്ദീന്‍, സി.പി ഷംസുദ്ദീന്‍ പ്രസംഗിച്ചു. ടി.എ ഷാഫി സ്വാഗതവും നാസര്‍ ഉദുമ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:
Post a Comment