കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് നവവധുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കുണ്ടംകുഴി കല്ലടകുറ്റിയിലെ അബൂബക്കറിന്റെ മകള്‍ ആയിഷത്ത്ഫസീല (18) യുടെ പരാതി പ്രകാരം ഭര്‍ത്താവ് പടന്നക്കാട് കരുവളം നഫീസ മന്‍സിലിലെ എ കെ നൗഫല്‍ (28), ഭര്‍തൃമാതാവ് മൈമൂന (46), സഹോദരി നഫീസ (20), ബന്ധുവായ കല്ലൂരാവിയിലെ അബ്ദുള്‍ അസീസ് അഷ്‌റഫ് (40) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.
2013 ജനുവരി 28നാണ് ആയിഷത്ത് ഫസീലയെ നൗഫല്‍ വിവാഹം ചെയ്തത്. വിവാഹവേളയില്‍ ഫസീലയുടെ വീട്ടുകാര്‍ നൗഫലിന് സ്വര്‍ണ്ണാഭരണങ്ങളും പണവും സ്ത്രീധനമായി നല്‍കിയിരുന്നു.
പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും നല്‍കണമെന്നാവശ്യപ്പെട്ട് നൗഫലും വീട്ടുകാരും ഫസീലയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. പീഡനം അസഹ്യമായതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയ ഫസീല ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കോടതിയില്‍ ഹരജി നല്‍കുകയാണുണ്ടായത്. ഹരജി സ്വീകരിച്ച കോടതി നൗഫലിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment