ബേക്കല്‍: പളളിക്കര ബീച്ചില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ക്ക് വിസ്മയമായി മഹീന്ദ്ര അഡ്വന്‍ജര്‍ ബീച്ച് ജീപ്പ് ഡ്രൈവിംങ്ങ് സികില്‍.
ശനിയാഴ്ച ഉച്ചക്ക് ആരംഭിച്ച മത്സരത്തില്‍ കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമായി നിരവധി പേര്‍ പങ്കെടുത്തു. കടല്‍ തീരത്ത് ഡ്രൈവിങ്ങിലൂടെ സാഹസിക അഭ്യാസങ്ങള്‍ കഴ്ച വെച്ചായിരുന്നു മത്സരം.
മത്സരത്തില്‍ നൗഷാദ് കെ.പി ഒന്നാം സ്ഥാനം നേടി, മുഹമ്മദ് ഷാഫി സുളള്യ, എം.എഫ് കാപ്പില്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ഡി.ടി.പി.സി സെക്രട്ടറി നാഗേഷ് തെരുവത്ത്, മൂസ ശരീഫ് പെര്‍വാഡ്, അശ്വിന്‍ നായിക് എന്നിവര്‍ ട്രോഫി സമ്മാനിച്ചു.








No comments:
Post a Comment