Latest News

തോണിമറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: തോണിമറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കുമ്പള കോയിപ്പാടി കടപ്പുറത്തെ ദൈനബ മന്‍സിലില്‍ അറബിയുടെ മകന്‍ എറമുവിനാണ് (40) ഗുരുതരമായി പരിക്കേറ്റത്.

കാലെല്ല് തകര്‍ന്ന എര്‍മുവിനെ കാസര്‍കോട് മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തോണിയുടമ കോയിപ്പാടിയിലെ അറബിയുമൊത്ത് മത്സ്യബന്ധനത്തിന് പോയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരിച്ചുവരുന്നതിനിടയില്‍ കരയ്ക്കു സമീപം തിരമാലയില്‍പെട്ട് തോണി തകരുകയായിരുന്നു. അറബി പരിക്കേല്‍ക്കാതെ നീന്തി രക്ഷപ്പെട്ടു. എറമുവിനെ രക്ഷിക്കാന്‍ നീന്തിചെന്ന അനീഷിനും നിസാര പരിക്കേറ്റു. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.