Latest News

കേരളയാത്രയുടെ വിളംബര ജാഥയ്ക്കു നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി

ചെറുവത്തൂര്‍: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ പ്രചരാണാര്‍ഥം ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ചെറുവത്തൂര്‍ ടൗണില്‍ നടത്തിയ വിളംബര ജാഥയ്ക്കു നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ജാഥ നയിച്ച മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി. നാരായണനെകയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ബുധനാഴ്ച വൈകിട്ട് ടൗണില്‍ വിളംബരജാഥ നടക്കുമ്പോള്‍ സിഐടിയു പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് പരാതി. അതേസമയം, റോഡിലൂടെ നടന്നു പോകുകയായിരുന്ന സിഐടിയു പ്രവര്‍ത്തകന്‍ ജാഥയ്ക്ക് സമീപത്തെത്തിയപ്പോള്‍ ജാഥാ അംഗങ്ങള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സിഐടിയു നേതൃത്വം പറഞ്ഞു. പൊലീസ് സംരക്ഷണയോടെ നടന്ന ജാഥയ്ക്ക് നേരെ അക്രമം നടന്നുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്‍ പറഞ്ഞു.

അതേസമയം, വിളംബര ജാഥയ്ക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പ്രസിഡന്റ് കെ.വി. സുധാകരന്‍, കെ. ബാലകൃഷ്ണ ന്‍, ഇ. നാണു, പാലത്തേര കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.