കേന്ദ്ര ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സാണ് സര്‍വേ നടത്തുക. ഇതിനൊപ്പം സംസ്ഥാനത്ത് വേണ്ട വിവരങ്ങള്‍കൂടി യെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ടീമായിട്ടായിരിക്കും സര്‍വേ നടത്തുക. ഇതിനായി 1.95 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായപ്പോള്‍ സംസ്ഥാനത്തുനിന്ന് എത്രപേര്‍ വിദേശത്തുണ്ടെന്നതിന്റെ കൃത്യമായ കണക്കുപോലും ഇവിടെയില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. യഥാര്‍ത്ഥമായ കണക്കും പ്രവാസികളുടെ വിവരങ്ങളുമില്ലാത്തത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കുന്നതിനും തടസ്സമായി. ഈ കുറവ് പരിഹരിക്കാനാണ് സംസ്ഥാനവും കണക്കെടുപ്പ് നടത്തുന്നത്.
വീടുകളില്‍ കണക്കെടുപ്പിനായി അധികൃതര്‍ വരുമ്പോള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കാന്‍ വീട്ടുകാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വിദേശത്തുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയം പലര്‍ക്കുമുണ്ട്. ഇത് അസ്ഥാനത്താണ്. കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെങ്കിലേ ഇവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂ- മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment