മൂന്ന് ലക്ഷത്തോളം അംഗങ്ങളുള്ള സംഘടന 22 -ാം വയസിലേക്ക് കടക്കുകയാണ്. കേരളത്തിലെ സര്‍വീസ് പെന്‍ഷനര്‍മാരുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക അംഗീകൃത സംഘടനയാണിത്.
22 ന് രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഉച്ചയ്ക്ക് സംസ്ഥാന കമ്മിറ്റിയും വൈകിട്ട് സംസ്ഥാന കമ്മിറ്റിയുടെയും സ്വാഗത സംഘത്തിന്റെയും സംയുക്ത യോഗവും ചേരും. 23 ന് രാവിലെ ഒമ്പതരയ്ക്ക് പതാക ഉയര്‍ത്തലോടെയാണ് സമ്മേളനത്തിന് തുടക്കംകുറിക്കുക. 10 മണിക്ക് സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് എന്‍. സദാശിവന്‍ നായര്‍ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിക്കും. രാത്രി എട്ട് മണിക്ക് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
24 ന് സെമിനാര്‍, സുഹൃദ് സമ്മേളനം എന്നിവ നടക്കും. 25 ന് രാവിലെ സാംസ്‌കാരിക സമ്മേളനം കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രെഫ. മുഹമ്മദ് അഹ്മദ് ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനം, സാഹിത്യ മത്സര സമ്മാന ദാനം, വനിതാ സമ്മേളനം എന്നിവ തുടര്‍ന്ന് നടക്കും. വൈകിട്ട് മൂന്നരയ്ക്ക് പുലിക്കുന്നില്‍ നിന്നാരംഭിച്ച് താളിപ്പടുപ്പ് മൈതാനിയിലേക്ക് പ്രകടനം നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എന്‍. സദാശിവന്‍ നായര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍ നായര്‍, ജില്ലാ പ്രസിഡണ്ട് കെ. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി ബി.വി. കണ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് വി. കൃഷ്ണന്‍, ഏരിയാ കണ്‍വീനര്‍ നാരായണന്‍ പേരിയ, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രഭാകര പൊതുവാള്‍, പി. കുഞ്ഞമ്പു നായര്‍, എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ.വി. രവീന്ദ്രന്‍, കെ.സി.എസ്. നായര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment