Latest News

പരീക്ഷ എഴുതാന്‍ കഴിയാത്തത് സംബന്ധിച്ച വാര്‍ത്ത തെററാണെന്ന് സര്‍വ്വകലാശാല

കാസര്‍കോട് : കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ലിറററേച്ചര്‍ എം.എഫില്‍ വിദ്യാര്‍ത്ഥിയായ അരുണിന് പരീക്ഷ എഴുതാന്‍ കഴിയാത്തത് സംബന്ധിച്ച വാര്‍ത്ത അവാസ്തവുമാണെന്ന് സര്‍വ്വകലാശാല പത്രകുറിപ്പില്‍ അറിയിച്ചു. പരീക്ഷ എഴുതാന്‍ 75% ഹാജര്‍ വേണമെന്നിരിക്കെ അരുണിന് 65% ഹാജര്‍ മാത്രമേ ഉളളൂ. 200 ഓളം അധ്യായന ദിവസങ്ങളുളള കോഴ്‌സിന് കേവലം 4 ദിവസത്തെ ഡ്യൂട്ടി ലീവുകള്‍ കൂട്ടിയാല്‍ പോലും 75% ഹാജര്‍ ലഭിക്കുകയില്ല. എന്ന് മാത്രമല്ല അരുണ്‍ ക്ലാസ്സില്‍ വരാത്ത ദിവസങ്ങളില്‍ ഹാജര്‍ പുസ്തകത്തില്‍ നിരവധി തവണ തിരുത്തി. ഇത് ഗുരതരമായ കുററമായി കാണുന്നതായി സര്‍വ്വകലാശാല പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
എം.എഫില്‍ കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികര്‍ അസൈന്‍മെന്റ് അധ്യാപകര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട് ഈ വിദ്യാര്‍ത്ഥി ഇത്തരം അസൈന്‍മെന്റ് പല പുസ്തകങ്ങളില്‍ നിന്നും, വെബ്‌സൈററില്‍ നിന്നും കോപ്പി അടിച്ചതാണെന്നും പല അധ്യാപകരും അറിയിച്ചതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സര്‍വ്വകലാ ശാല ഈ ചെയ്തിയെ ഗൗരവമായി കാണുന്നു. രണ്ട് കുററങ്ങളും വിദ്യാര്‍ത്ഥി ചെയ്തത് അദ്ദേഹത്തത്തെ അറിയിച്ചെന്നിരിക്കെ വിദ്യാര്‍ത്ഥി മാധ്യമങ്ങളുടെ മുമ്പില്‍ പത്രസമ്മേളനം നടത്തിയത് അപലപനീയമാണെന്ന് സര്‍വ്വകലാശാല അറിയിച്ചു. ഇത് അധ്യാപകരുടെ സല്‍പ്പേരിനും സര്‍വ്വകലാശാലയുടെ യശസ്സിന് കളങ്കം വരുത്തുകയും കര്‍ശനമായ നടപടിക്ക് വിധേയമാകുകയും വേണ്ടതാണെന്ന് സര്‍വ്വകലാശാല അറിയിച്ചു.


വ്യക്തി വൈരാഗ്യത്താല്‍ അധ്യാപകന്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥി 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.