Latest News

കാസര്‍കോട് നഗ­ര­സ­ഭയെ സാഹി­ത്യ­വേദി അനു­മോ­ദിച്ചു

കാസര്‍കോട്: സാഹി­ത്യ­വേദി പ്രസി­ഡ­ണ്ടാ­യി­രുന്ന കെ.­എം.­അഹ്മദ് മാഷിന്റെ പേരില്‍ സംസ്ഥാന ജില്ലാ തല­ത്തില്‍ മികച്ച മാധ്യമ­പ്ര­വര്‍ത്തക അവാര്‍ഡ് നല്‍കാ­നുള്ള കാസര്‍­കോട് നഗ­ര­സ­ഭ­യുടെ തീരു­മാ­നത്തെ കാസര്‍കോട് സാഹി­ത്യ­വേദി പ്രവര്‍ത്തക സമിതി യോഗം അനു­മോ­ദിച്ചു. അതോ­ടൊപ്പം ആധു­നിക നാടന്‍ കല­ക­ളെ പ്രോത്സാ­ഹി­പ്പി­ക്കാനും സാഹി­ത്യ­പ്ര­തി­ഭ­കളെ ആദ­രി­ക്കാ­നും ഫണ്ട് നീക്കി­വെച്ച നഗ­ര­സഭാ തീരു­മാനം അഭി­ന­ന്ദ­ന­മര്‍ഹി­ക്കു­ന്നതായും യോഗം വില­യി­രു­ത്തി.
യോഗ­ത്തില്‍ പ്രസി­ഡണ്ട് റഹ്മാന്‍ തായ­ല­ങ്ങാടി അദ്ധ്യ­ക്ഷത വഹി­ച്ചു. വി.­വി.­പ്ര­ഭാ­ക­രന്‍, സി.­എല്‍. ഹമീ­ദ്, എ.­എ­സ്.­മു­ഹ­മ്മദ് കുഞ്ഞി, ഉണ്ണി­കൃ­ഷ്ണന്‍ പുഷ്പ­ഗി­രി, വിനോദ് കുമാര്‍ പെരു­മ്പ­ള, മുജീബ് അഹ­മ്മ­ദ്, മധൂര്‍ ഷെരീ­ഫ്, ഇബ്രാഹിം അങ്കോ­ല, കുട്ടി­യാനം മുഹ­മ്മദ് കുഞ്ഞി, അഷ­റ­ഫലി ചേര­ങ്കൈ, ഉസ്മാന്‍ കട­വ­ത്ത്, അലി കുമ്പ­ള, ഹമീദ് കാവില്‍ എന്നി­വര്‍ സംസാ­രി­ച്ചു. സെക്ര­ട്ടറി ഷാഫി എ.­നെ­ല്ലി­ക്കുന്ന് സ്വാഗ­തവും പുഷ്പാ­ക­രന്‍ ബെണ്ടി­ച്ചാല്‍ നന്ദിയും പറ­ഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.