മഞ്ചേശ്വരം : സമത്വകേരളം സുന്ദര കേരളം എന്ന മുദ്രാവാക്യവുമായി കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയ്ക്ക് ഹൊസങ്കടിയില്‍ പ്രൗഢോജ്ജ്വല തുടക്കം. വ്യാഴാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വക്കറ്റ് സി.കെ. ശ്രീധരന്‍ സ്വാഗതം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, കെ.സി. ജോസഫ്, എ.പി. അനില്‍ കുമാര്‍, എം.പി.മാരായ കെ. സുധാകരന്‍, എം.കെ. രാഘവന്‍, കെ.പി. ധനപാലന്‍, ആന്റോ ആന്റണി, എന്‍. പീതാംബര കുറുപ്പ്, എം.എല്‍.എ. മാരായ എ.പി. അബ്ദുല്ലക്കുട്ടി, പി.ബി. അബ്ദുര്‍ റസാഖ്, പി.സി. വിഷ്ണുനാഥ്, ശാഫി പറമ്പില്‍, ബെന്നിബെഹനാന്‍, ജോസഫ് വാഴയ്ക്കന്‍, അന്‍വര്‍ സാദാത്ത്, എം.ജി. വിന്‍സന്റ്, മുന്‍ മന്ത്രിമാരും ലീഗ് നേതാക്കളുമായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, പത്മജാവേണുഗോപാല്‍, ബിന്ദുകൃഷ്ണ, കെ.പി. അനില്‍കുമാര്‍, തമ്പാനൂര്‍ രവി, ലതികാ സുഭാഷ്, ശരത് ചന്ദ്രപ്രസാദ്, കെ. നീലകണ്ഠന്‍, കെ.പി. കുഞ്ഞികണ്ണന്‍, സുമാ ബാലകൃഷ്ണന്‍, എം.സി. ജോസ്, എം. സുബ്രഹ്മണ്യന്‍, എ.സി. ജോസ്, കെ.വി. ഗംഗാധരന്‍, എന്‍. വേണുഗോപാല്‍, പി. രാമകൃഷ്ണന്‍, അഡ്വ. ബി. സുബ്ബയ്യറൈ, പി.സി. രാമന്‍, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, പി.എ. അഷ്‌റഫലി, കെ. വെളുത്തമ്പു, പാദൂര്‍ കുഞ്ഞാമു ഹാജി, പി.വി. ഗംഗാധരന്‍, ജി. രതികുമാര്‍, ലാലി വിന്‍സന്റ്, അഡ്വ. സജീവ് ജോസഫ്, വി.എ. നാരായണന്‍, ശൂരനാട് രാജശേഖരന്‍, വത്സല പ്രസന്ന കുമാര്‍, അജയ് തറയില്‍, പന്തളം സുധാകരന്‍, എം.എ. കുട്ടപ്പന്‍, ജ്യോതികുമാര്‍, ഡി.സി.സി. ഭാരവാഹികളായ കെ.കെ. രാജേന്ദ്രന്‍, സൈമണ്‍ പള്ളത്തുകുഴി, എ.എ. കയ്യംകൂടല്‍, അഡ്വ. കെ.കെ. നാരായണന്‍, സി.പി. കൃഷ്ണന്‍, പ്രഭാകര ചൗട്ട, തച്ചങ്ങാട് ബാലകൃഷ്ണന്‍, പി.കെ. ചന്ദ്രശേഖരന്‍, എസ്. സോമന്‍, അഡ്വ. ടി.കെ. സുധാകരന്‍, എ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment