Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് ഭരണകൂടവും സമൂഹവും മാപ്പ് പറയണം : സുഗതകുമാരി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിതരോട് ഭരണകൂടവും സമൂഹവും നൂറുവട്ടം മാപ്പുപറഞ്ഞ് അവര്‍ക്കുമുന്നില്‍ തലകുനിക്കണമെന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ കാസര്‍കോട്

മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജാഗ്രതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.

ഭരണകൂടങ്ങളുടെയും സമൂഹത്തിന്റെയും അജ്ഞതയും അലംഭാവവും മൂലം നിത്യരോഗികളും
വികലാംഗരുമായി തീര്‍ന്ന ആളുകളെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അത് ഒരു കാലപരിധിവെച്ച് നിര്‍ണയിക്കാന്‍ കഴിയില്ല. അവര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെ സംരക്ഷിക്കണം. അതിനുള്ള നിയമങ്ങള്‍ കടലാസിലുണ്ടായാല്‍ മാത്രം പോര, അവ നടപ്പിലാകുന്നുവെന്ന്
ഉറപ്പുവരുത്തണം. നിയമത്തിന്റെ കുറവ് നമ്മുടെ നാട്ടിലില്ല. അവ നടപ്പാകാത്തതാണ് പ്രശ്‌നം. അവ നടത്തിക്കാണിക്കാന്‍ ജനങ്ങളുടെ കൂട്ടായ്മകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. അത്തരം കൂട്ടായ്മകള്‍ക്ക് കരുത്തും ശക്തിയും പകരാന്‍ ഒപ്പം ജനങ്ങളുണ്ടാകുമെന്ന് സുഗതകുമാരി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായ കുഞ്ഞുങ്ങളുടെ പുനരധിവാസം എങ്ങനെയാണ് നടത്തേണ്ടതെന്ന് പറഞ്ഞുതരാന്‍ എനിക്കറിയില്ല. എങ്കിലും അവരുടെ വീട്ടിലുള്ളവരുടെ ദു;ഖം കുറയ്ക്കാന്‍ നമ്മള്‍ക്കാകും. ആരുടയൊക്കെയോ അനാസ്ഥകൊണ്ടും കൊള്ളരുതായ്മ കൊണ്ടും ജീവിതകാലം മുഴുവന്‍ ദുരിതം അനുഭവിക്കുന്നവരോട് നമ്മുടെ രാജ്യത്തിന് കടപ്പാടുണ്ട്. ആ കടപ്പാട് നിറവേറ്റിയേ തീരൂ. താന്‍ തന്നാലാകുന്ന വിധം സമൂഹത്തിനു വേണ്ടി എഴുതുകയും പറയുകയും ചെയ്യാം.

സുഗതകുമാരി പറഞ്ഞു. ചടങ്ങില്‍ ടി.ശോഭന അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എം.പി. , മുനീസ അമ്പലത്തറ, ഡോ.ഡി.സുരേന്ദ്രനാഥ്, അജിത് കുമാര്‍ ആസാദ് , അഡ്വ. പി.എ.പൗരന്‍, എം.സലുല്‍ഫത്ത, റഹീം കൂവത്തൊട്ടി, സി.എം.എ.ജലീല്‍, നാരായണന്‍ പേരിയ, ഹനീഫ് കടപ്പുറം, പി.എം.സുബൈര്‍ പടുപ്പ്, തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക, പരിസ്ഥിതി സംഘടനകളുടെ നേതാക്കള്‍ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.