Latest News

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്നണി ഘടന മാറുമെന്ന് ബാലകൃഷ്ണപിള്ള

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്നണി ഘടന മാറുമെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ബാലകൃഷ്ണപിളള. ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ബന്ധം അവസാനിപ്പിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി തങ്ങളെ ഒരുപാടു ദ്രോഹിച്ചിട്ടുണ്ട്. മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ കണ്ടതു മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ജെഎസ്എസ് മുന്നണി വിടാന്‍ എടുത്ത തീരുമാനത്തെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ല. മുന്നണി വിടാന്‍ തീരുമാനിച്ചിട്ടും വീണ്ടും യുഡിഎഫില്‍ തുടരുന്നത് അരോചകമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.