Latest News

ടവറില്‍ കയറി യുവാക്കളുടെ ആത്മഹത്യാഭീഷണി

തിരുവനന്തപുരം: മൊബൈല്‍ കമ്പനി ജീവനക്കാരായ രണ്ടുയുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കി കമ്പനി സ്ഥാപിച്ചിരിക്കുന്ന ടവറില്‍ കയറിയത് തിരുവനന്തപുരം നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി. ബേക്കറി ജംഗ്ഷനിലെ ഏഴുനില കെട്ടിടത്തിന് മുകളിലുള്ള കമ്പനിയുടെ ടവറിന് മുകളില്‍ കയറിയാണ് കൊട്ടാരക്കര, ആറ്റിങ്ങല്‍ സ്വദേശികളായ യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്.

തങ്ങള്‍ ജോലി ചെയ്യുന്ന കൊച്ചി ആസ്ഥാനമായ മൊബൈല്‍ കമ്പനി ശമ്പളക്കരാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് യുവക്കള്‍ ആത്മഹത്യാ ഭീഷണിയുയര്‍ത്തിയത്. താല്‍ക്കാലിക ജീവനക്കാരായ ഇരുവരും ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കമ്പനി ഇത് ചെവിക്കൊള്ളാതിരുന്നതിനെ തുടര്‍ന്ന് ആഴ്ചകളായി ഇവര്‍ തര്‍ക്കത്തിലായിരുന്നു. ഒടുവില്‍ ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചെങ്കിലും കമ്പനി വാക്കു പാലിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

വിവരം അറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്‌സും സംഭവത്തില്‍ ഇടപെട്ട് നടത്തിയ അനുരഞ്ജനശ്രമത്തിനൊടുവില്‍ താഴെയിറങ്ങാന്‍ ഇരുവരും തയാറായി. പ്രശ്‌നം ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്നും ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വിവിധ ചാനലുകള്‍ താഴെ വച്ചിരിക്കുന്ന കാമറകള്‍ മാറ്റാമെന്നും പോലീസ് നല്‍കിയ ഉറപ്പിലാണ് ഇവര്‍ ഇറങ്ങിയത്. യുവാക്കളുടെ ആത്മഹത്യാഭീഷണിയുടെ വിവരം അറിഞ്ഞ നാട്ടുകാരും കെട്ടിടത്തിന് സമീപത്ത് തടിച്ചുകൂടിയതോടെ ഗതാഗതവും തടസപ്പെട്ടു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.