Latest News

അറസ്റ്റിലായ എസ്.ഡി.പി.ഐ നേതാവ് മൂവാറ്റുപുഴ അശ്‌റഫ് മൗലവിയെ വിട്ടയച്ചു


കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാവ് മൂവാറ്റുപുഴ അശ്‌റഫ് മൗലവിയെ പോലിസ് വിട്ടയച്ചു.
ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ പോലിസ് കസ്റ്റഡിയിലെടുത്തത്.
ഒരാഴ്ചക്കാലം ഖത്തറില്‍ സ്വകാര്യസന്ദര്‍ശനത്തിനു ശേഷം മടങ്ങിവരികയായിരുന്നു അശ്‌റഫ് മൗലവി. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തിലെ പൊലീസ് നടപടിക്കെതിരേ പ്രതിഷേധം സംഘടപ്പിച്ച് പ്രകോപനപരമായ പ്രസംഗം നടത്തല്‍, പൊലീസിനെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസിലായിരുന്നു ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്ത്. ഈ കേസുകളില്‍ അശ്‌റഫ് മൗലവി നേരത്തേ ജാമ്യമെടുത്തിരുന്നു. വിമാനത്താവളത്തില്‍ ഇദ്ദേഹത്തെ തടഞ്ഞുവച്ച എമിഗ്രേഷന്‍വിഭാഗം മൂവാറ്റുപുഴ പോലിസിനു കൈമാറുകയായിരുന്നു മൂവാറ്റുപുഴ പോലിസ് സ്‌റ്റേഷനിലെത്തിച്ച ശേഷം അറസ്റ്റുരേഖപ്പെടുത്തി സ്്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

അശ്‌റഫ് മൗലവി
അശ്‌റഫ് മൗലവി രണ്ടരവര്‍ഷമായി വിദേശത്ത് ഒളിവിലായിരുന്നെന്നും കേരളാ പോലിസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ എസ്.ഡി.പി.ഐ നേതൃത്വം നിഷേധിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്ത് സംസ്ഥാനത്തും പുറത്തും അശ്‌റഫ് മൗലവി സജീവസാന്നിധ്യമാണെന്നും. പശ്ചിമഘട്ട സംരക്ഷണ സമിതിയുള്‍പ്പെടെ നിരവധി പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ നേതൃനിരയില്‍ അശ്‌റഫ് മൗലവി സമര രംഗത്തുണ്ടായിരുന്നതായും മറിച്ച് ഒളിവിലായിരുന്നുവെന്ന വാര്‍ത്ത കളള പ്രചരണമാണെന്ന് അവര്‍ പറഞ്ഞു.
പോലീസ് വിട്ടയച്ച അശ്‌റഫ് മൗലവിയ്ക്ക്് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി.


കൈവെട്ടു കേസില്‍ പ്രതിഷേധം: ഒരാള്‍ അറസ്റ്റില്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.