
കാസര്‍കോട് : ജില്ലയിലെ കേരള തുളു അക്കാദമിയുടെ നേതൃത്വത്തില്‍ തുളുവരുടെ സമാവേഷവും വിഷുപര്‍ബയും ഏപ്രില്‍ 13 ന് വൈകിട്ട് പൈവളിഗെ പഞ്ചായത്തിലെ കുടാല്‍ നേര്‍ക്കള എ എല്‍ പി സ്‌കൂളില്‍ നടക്കുമെന്ന് കേരള തുളു അക്കാദമി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന സെമിനാറില്‍ വിഷു ഉത്സവത്തിന്റെ മഹത്വം എന്ന വിഷയത്തില്‍ തുളു സാഹിത്യകാരന്‍ മലാര്‍ ജയരാമ റൈ പ്രഭാഷണം നടത്തും. ബി സീതാരാമ ഷെട്ടി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം എ കെ എം അഷ്‌റഫ്, പൈവളിഗെ പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠ റൈ, ബ്ലോക്ക് പഞ്ചായത്തംഗം സഫിയ ഉമ്പു, പുഷ്പ കമലാക്ഷന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 4.30 ന് നടക്കുന്ന സമ്മേളനം പി ബി അബ്ദുല്‍റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. തുളു അക്കാദമി പ്രസിഡണ്ട് ബി സുബ്ബയ്യ റൈ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍, എ ഡി എം എച്ച് ദിനേശ്, ജയരാമ മഞ്ചത്തായ, സതീശ് ചന്ദ്ര ഭണ്ഡാരി, പ്രൊഫ. എ ശ്രീനാഥ്, ഗോപാലകൃഷ്ണ മേലാണ്ട് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. തുടര്‍ന്ന് നാട്ടിലെ പൗര പ്രമുഖരെ ആദരിക്കും. ഒവുല ബോഡ്‌സി എന്ന തുളു നാടകവും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. പി സുബ്ബയ്യ റൈ, മഞ്ചുനാഥ ആള്‍വ, ശിവരാമ ആള്‍വ, എ ആര്‍ സുബ്ബയ്യ ഗട്ട, കല്ലഗ ചന്ദ്രശേഖര റാവു, സീതരാമ ഷെട്ടി, സുന്ദര ഷെട്ടി, അച്യുത റാവു സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment