Latest News

ടിപിയുടെ സ്മാരകസ്തൂപം തകര്‍ത്തനിലയില്‍

കോഴിക്കോട്: വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ സ്മാരക സ്തൂപം അജ്ഞാതര്‍ തകര്‍ത്തു. വള്ളിക്കാട്ട് ടി പി കൊല്ലപ്പെട്ട സ്ഥലത്തെ സ്മാരകമാണ് തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സിപിഐ(എം) പ്രവര്‍ത്തകരും വള്ളിക്കാട് സ്വദേശികളുമായി അശ്വിന്‍, സന്ദീപ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച്ച രാത്രി 11.45ഓടെയാണ് സ്തൂപം തകര്‍ത്തത്. ക്രോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച സ്തൂപത്തിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

സിപിഐ(എം) തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആര്‍എംപി നേതാക്കളുടെ പ്രതികരണം. സംഭവം അറിഞ്ഞയുടനെ നിരവധി ആര്‍എംപി പ്രവര്‍ത്തകരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. മറ്റ് ആക്രമണസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വടകര എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.