41 യൂണിറ്റ് മുതല്‍ 80 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 2.40 രൂപ നിരക്കാണ് നല്‍കേണ്ടിവരിക. 81 യൂണിറ്റ് മുതല്‍ 120 യൂണിറ്റ് വരെ മൂന്നു രൂപ നിരക്ക് ഈടാക്കും. 121- 150 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 3.80 രൂപയാണ് ഈടാക്കുക. 151 മുതല്‍ 200 യൂണിറ്റ് വരെ യൂണിറ്റിന് 5.30 രൂപ നിരക്കിലാകും ഈടാക്കുക. 201- 300 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 6.50 പൈസ നിരക്കില്‍ നല്‍കേണ്ടിവരും.
വൈദ്യുതി ചാര്‍ജ് നിശ്ചയിക്കുന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യ 40 യൂണിറ്റിന് ഒന്നര രൂപയാകും ഈടാക്കുക. തുടര്‍ന്നുള്ള 80 യൂണിറ്റ് വരെ 2.20 രൂപയും 120 വരെ മൂന്നു രൂപയുമാകും ഈടാക്കുക. 300 യൂണിറ്റ് വരെ ഇങ്ങനെയാകൂം കണക്കുകൂട്ടുക. 300 യൂണിറ്റിനു മുകളില്‍ പ്രതിമാസ ഉപഭോഗം കടന്നാല്‍ ആദ്യ യൂണിറ്റ് മുതല്‍ അഞ്ചു രൂപ ഈടാക്കും. 400 യൂണിറ്റിനു മുകളില്‍ ആറു രൂപയും 500 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂണിറ്റ് മുതല്‍ ഏഴു രൂപയും നല്‍കേണ്ടിവരും.
അനാഥാലയങ്ങള്‍ക്കും സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും നിരക്ക് വര്‍ധനവില്ല. പഴവര്‍ഗങ്ങളും ധാന്യങ്ങളും സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്കും നിരക്ക് വര്‍ധവ് വരുത്തിയിട്ടില്ല. വ്യവസായ മേഖലയിലും നിരക്ക് വര്‍ധനവ് വരുത്തിയിട്ടുണ്ട്. 300 യൂണിറ്റ് വരെ ടെലിസ്‌കോപിസ് സംവിധാനം നിലനിര്‍ത്തും. അതിനു മുകളില്‍ നോണ്‍ ടെലിസ്‌കോപിസ് സംവിധാനം നടപ്പാക്കി. എന്നാല്‍ ഒന്നര ലക്ഷത്തില്‍ താഴെ മാത്രമാണ് ഇത്തരം ഉപഭോക്താക്കളുടെ എണ്ണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment