Latest News

ഗള്‍ഫില്‍നിന്ന് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കണം


പാലക്കുന്ന്: ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് തിരിച്ചയക്കുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തിലെ സമ്പദ്ഘടനയില്‍ വലിയ സംഭാവനകളാണ് പ്രവാസികളായ തൊഴിലാളികള്‍ നല്‍കിയിട്ടുള്ളത്. അതുകൊണ്ട് നമ്മുടെ സാമൂഹ്യജീവിതത്തില്‍ വലിയ ആഘാതമാണുണ്ടാകാന്‍ പോകുന്നത്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവത്തോടെ പരിഗണിച്ച് ക്രിയാത്മക നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിലെ സ്ത്രീകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ മഹത് സംഭാവനയായ കുടുംബശ്രീയെ തകര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം ഉപേക്ഷിക്കുക, പ്രീപ്രൈമറി ടീച്ചര്‍മാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ബീഡിത്തൊഴിലാളികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 500 രൂപ പെന്‍ഷന്‍ ഉടന്‍ നല്‍കുക, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന നിയന്ത്രിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച വൈകിട്ട് സമാപിച്ചു. പൊതുചര്‍ച്ചക്ക് എം ലക്ഷ്മിയും കേന്ദ്രകമ്മിറ്റി അംഗം പി കെ സൈനബയും മറുപടി പറഞ്ഞു. പി സി സുബൈദ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ജില്ലാകമ്മിറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്താണ് സമ്മേളനം പിരിഞ്ഞത്. 

ജില്ലാ പ്രസിഡന്റായി എം സുമതിയയും സെക്രട്ടറിയായി ഇ പത്മാവതിയയും ട്രഷററായി സുനു ഗംഗാധരനെയും ജില്ലാ സമ്മേളനം തെരഞ്ഞടുത്തു. മറ്റു ഭാരവാഹികള്‍: എം ലക്ഷ്മി, പി ബേബി, കെ വി ലക്ഷ്മി (വൈസ് പ്രസിഡന്റ്), പി ശ്യാമള, പി സി സുബൈദ, പി പി ശ്യാമളാദേവി (ജോയിന്റ് സെക്രട്ടറി), കെ യു മേരി, ടി കെ ചന്ദ്രമ്മ(എക്‌സിക്യൂട്ടീവംഗം). 45 അംഗ ജില്ലാ കമ്മിറ്റിയിലുള്ളത്.

ഉദുമ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പാലക്കുന്നില്‍ നടന്ന പൊതുസമ്മേളനം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു.

ജില്ലാപ്രസിഡന്റ് എം.സുമതി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ.കെ.ശൈലജ, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., വി.പി.ജാനകി എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി ഇ.പത്മാവതി സ്വാഗതം പറഞ്ഞു.




Keywords: E Pathmavathi, M Sumathi, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.