കൊണ്ടോട്ടി: സൌദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച കരിപ്പൂരില്‍ മടങ്ങിയെത്തിയത് 43 പേര്‍. ഇതോടെ നോര്‍ക്കയുടെ സഹായകേന്ദ്രത്തിന്റെ കണക്കനുസരിച്ച് മടങ്ങിയെത്തിയവരുടെ എണ്ണം 134 ആയി.
ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഞായറാഴ്ച മടങ്ങിയെത്തിവരില്‍ ഏറെയും. സൌദിയില്‍ മൂന്ന് മാസത്തേക്ക് വ്യാപക പരിശോധന നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്കും ജോലി നഷ്ടപ്പെട്ട് മടങ്ങിവരേണ്ട അവസ്ഥയാണുള്ളതെന്ന് തിരിച്ചെത്തിയവർ പറഞ്ഞു. മൂന്ന് മാസത്തെ ഇടവേളയില്‍ പലര്‍ക്കും വീസ മാറ്റിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.
Keywords: Karipur airport, Saudi Arabia, Nitaqat,


No comments:
Post a Comment