Latest News

മധുബാല തിരിച്ചു വരുന്നു


ഒറ്റയാള്‍ പട്ടാളം എന്ന മലയാളം സിനിമയിലൂടെ അഭിനയ ലോകത്തേയ്ക്ക് കടന്നു വന്ന സുന്ദരി മധുബാല വര്‍ഷങ്ങള്‍ക്കു ശേഷം തെലുങ്കിലേയ്ക്ക് തിരിച്ചെത്തുന്നു. തൊണ്ണൂറുകളില്‍ മിന്നുന്ന താരമായി മാറിയ മധുബാല തെന്നിന്ത്യയിലും ബോളിവുഡിലും തിരക്കുള്ള നടിയായിരുന്നു.

മണിരത്‌നം സംവിധാനം ചെയ്ത റോജ, ശങ്കറിന്റെ ജെന്റില്‍മാന്‍ എന്നീ സിനിമകളിലെ അഭിനയമാണ് മധുബാലയെ പ്രേക്ഷകരുടെ മനം കവരുന്ന നായികയാക്കിയത്.
വിവാഹശേഷം അഭിനയ ജീവിതത്തിന് ഇടവേള നല്‍കിയ താരം ഹിന്ദിയില്‍ ചില സിനിമകള്‍ ചെയ്‌തെങ്കിലും തെലുങ്കില്‍ ഒരുപാട് കാലത്തിനു ശേഷമാണ് അഭിനയിക്കാന്‍ പോകുന്നത്.

ഇന്ദ്രഗാന്തി മോഹനകൃഷ്ണ സംവിധാനം ചെയ്യുന്ന അന്തകു മുന്തു ആ തരുവാത എന്ന സിനിമയില്‍ സുമാന്ത് അശ്വിന്രെ അമ്മ വേഷത്തിലാണ് താരം അഭിനയിക്കുക.
വെങ്കടേഷ് നായകനായ ഗണേഷ് എന്ന സിനിമയാണ് താരം അവസാനമായി അഭിനയിച്ച തെലുങ്കു ചിത്രം. 2011ല്‍ ചില ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

Key Words: Madhubala, Movie, Telugu, Cinema, Film

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.