Latest News

മലയാളി വൈദീകനെ ബാംഗ്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

National, Murder, Malayalee, Priest,
കോട്ടയം: ഏറ്റുമാനൂര്‍ സ്വദേശിയായ ഫാ. കെ.ജെ. തോമസ് പഴയമ്പള്ളിയിലിനെ (63) ബാംഗളൂരില്‍ അക്രമികള്‍ വധിച്ചു. ബാംഗളൂര്‍ യശ്വന്ത്പൂരിലെ സെന്റ് പീറ്റേഴ്‌സ് സെമിനാരി റെക്ടറായിരുന്ന ഫാ. തോമസിനെ ഇന്നു പുലര്‍ച്ചെയാണു സെമിനാരിയിലെ മുറിക്കുമുന്നില്‍ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ബാംഗളൂരിലും ഊട്ടിയിലും മിഷന്‍പ്രവര്‍ത്തനം നടത്തുന്ന ഇദ്ദേഹം സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ സേവനംചെയ്തുവരികയാണ്. 

ഇരുമ്പുദണ്ഡുകൊണ്ട് തലയ്‌ക്കേല്‍പ്പിച്ച ക്ഷതമാണ് മരണകാരണമെന്നു പോലീസ് കമ്മീഷണര്‍ അലോക്കുമാര്‍ സൂചിപ്പിച്ചു. ഇന്നലെ രാത്രി ബാംഗളൂരില്‍ കനത്ത മഴയായിരുന്നതിനാല്‍ സെമിനാരിയിലെ സെക്യൂരിറ്റി ഗാര്‍ഡ് അനിഷ്ടസംഭവങ്ങളെക്കുറിച്ച് ഇന്നു രാവിലെയാണ് അറിഞ്ഞത്. ബാംഗളൂര്‍ സിറ്റിയില്‍ ഇന്നു പുലര്‍ച്ചെ എത്തുന്ന ഒരു ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ഇന്നലെ രാത്രി ഇദ്ദേഹം കിടന്നത്. അതിരാവിലെ ഉണരാതെവന്നപ്പോള്‍ സെമിനാരി അന്തേവാസികള്‍ ഉണര്‍ത്താന്‍ ചെന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്െടത്തിയത്. 

ബാംഗളൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ ബാംഗളൂരില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിനുശേഷമേ പ്രതികരണം നടത്താനാകൂ എന്ന് പോലീസ് പറഞ്ഞു. കോട്ടയം അതിരൂപതയില്‍പ്പെട്ട ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ഇടവകയില്‍ പഴയമ്പള്ളില്‍ (കൊച്ചുപുരയില്‍) പിഎം ജോസഫിന്റെയും ഏലിക്കുട്ടിയുടെയും പുത്രനാണ്. 

ഏറ്റുമാനൂരില്‍നിന്നും സഹോദരപുത്രന്‍ ജോസഫ് മാത്യുവും സഹോദരീപുത്രന്‍ ബേബി ചാക്കോയും വിമാനമാര്‍ഗം ബാഗളൂരിലേക്കു പോയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഫാ. തോമസ് കുടുംബാംഗങ്ങളെ ഫോണില്‍വിളിച്ച് ഈസ്‌റര്‍ ആശംസകള്‍ അറിയിച്ചിരുന്നു. ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്.

Keywords: National, Murder, Malayalee, Priest, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.