Latest News

പ്രതീക്ഷാ ഭവന്‍ അന്തേവാസികള്‍ക്ക് കാന്തപുരത്തിന്റെ കാരുണ്യം

Kerala, Kanthapuram Aboobacker Musliyar,
തവനൂര്‍: ഉറ്റവരും ഉടയവരുമില്ലാത്ത പാവങ്ങള്‍ക്ക് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ കാരുണ്യം. തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കാണ് കാന്തപുരത്തിന്റെ സഹായത്തില്‍ കുടിവെള്ളപദ്ധതി തയ്യാറായത്. ഈ പദ്ധതിയുടെ സമര്‍പ്പണം മാര്‍ച്ച് 31, ഞായറാഴ്ച കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

പദ്ധതിയുടെ സമര്‍പ്പണത്തെതുടര്‍ന്ന് പ്രതീക്ഷാഭവന്‍, മഹിളാമന്ദിരം, റസ്‌ക്യൂ ഹോം, വൃദ്ധമന്ദിരം, ചില്‍ഡ്രന്‍സ് ഹോം എന്നീ സ്ഥാപനങ്ങളിലെ ഇരുനൂറിലേറെ അന്തേവാസികള്‍ക്ക് ഇനി സ്വന്തം കിണറില്‍ നിന്നും വെള്ളം കുടിക്കാം. സമീപ പ്രദേശങ്ങളില്‍ നിന്ന് തലച്ചുമടായി അന്തേവാസികള്‍ തന്നെ വര്‍ഷങ്ങളായി കുടിവെള്ളം കൊണ്ടുവന്നിരുന്ന ദുരവസ്ഥക്ക് ഇതോടെ പരിഹാരമാകുകയാണ്. 

സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള തവനൂരിലെ അഞ്ച് സ്ഥാപനങ്ങളിലെ അശരണര്‍ക്കായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ സമര്‍പ്പണമാണ് ഞായറാഴ്ച നടന്നത്. ഇരുപത്തി ഏഴ് കോല്‍ താഴ്ച്ചയിലും പതിനാറ് അടി ചുറ്റളവിലും കിണര്‍ നിര്‍മിച്ചതിന് പുറമെ അഞ്ച് സ്ഥാപനങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നതിന് മോട്ടോറും നാലായിരം ലിറ്റര്‍ വെള്ളം സൂക്ഷിച്ചുവെക്കുന്നതിനുള്ള ജലസംഭരണിയുമാണ് ഒരുങ്ങിയിട്ടുള്ളത്. ഈ പദ്ധതിക്ക് വേണ്ടി ചെലവഴിച്ച മൂന്ന് ലക്ഷം രൂപ സംഘടനയുടെ പ്രവാസി ഘടകമായ ഐ സി എഫിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍, ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്താണ് സ്വരൂപിച്ച് നല്‍കിയത്.

Kerala, Kanthapuram Aboobacker Musliyar,
പ്രതീക്ഷാഭവന്‍ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ഡോ. കെ ടി ജലീല്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, ബശീര്‍ പറവന്നൂര്‍, സ്വാദിഖ് സഖാഫി, മുഹമ്മദലി വാരിയത്ത്, പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Keywords: Kerala, Kanthapuram Aboobacker Musliyar, Malabar Flash, Malabar News, Malayalam News, Kerala News, Malabar Vartha

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.