Latest News

ജഗതിക്ക് ഈസ്റ്റര്‍ ആശംസകളര്‍പ്പിച്ച് അനൂപ് ജേക്കബും കുടുംബവും സന്ദര്‍ശനത്തിനെത്തി

Entertainment, Thiruvananthapuram, Jagathy Sreekumar, Anoop Jaco
തിരുവനന്തപുരം: പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കണ്ടപ്പോള്‍ മഹാനടന്‍ ജഗതി ശ്രീകുമാറിന്റെ കണ്ണുകളില്‍ വാത്സല്യത്തിന്റെ തിളക്കം. ഈസ്‌റര്‍ ആശംസകള്‍ നേരാന്‍ ജഗതിയുടെ സഹപാഠിയും സുഹൃത്തുമായിരുന്ന ടി.എം. ജേക്കബിന്റെ മകന്‍ മന്ത്രി അനൂപ് ജേക്കബ്, അമ്മ ഡെയ്‌സി ജേക്കബ്, ഭാര്യ അനില, സഹോദരി അമ്പിളി, ടി.എം. ജേക്കബിന്റെ സഹോദരി ഏലിയാമ്മ മാത്യു എന്നിവര്‍ ഒന്നിച്ചെത്തിയപ്പോള്‍ ജഗതിയുടെ മനസില്‍ സ്മരണകളിരമ്പി. 

തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ ടി.എം. ജേക്കബിന്റെ സഹപാഠിയായിരുന്നു ജഗതി ശ്രീകുമാര്‍. ജേക്കബ് രാഷ്ട്രീയത്തിന്റെയും ജഗതി സിനിമയുടെയും തിരക്കുകളിലേക്ക് നിറഞ്ഞപ്പോഴും അവരുടെ സൌഹൃദം മുറിഞ്ഞിരുന്നില്ല. എല്ലാ ഈസ്‌ററിനും ജേക്കബുമായി സംസാരിക്കുകയോ കാണുകയോ ചെയ്യുന്ന കാര്യം അനൂപും ഡെയ്‌സിയും അനുസ്മരിച്ചപ്പോള്‍ ജഗതിയുടെ ചുണ്ടില്‍ ചിരി വിരിഞ്ഞു. 

അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കാര്യം അമ്പിളിയും പടനകാലത്തെ കലാമത്സരങ്ങളെപ്പറ്റി ഏലിയാമ്മ മാത്യുവും സംസാരിച്ചപ്പോഴും ജഗതി ശ്രദ്ധയോടെ കേട്ടിരുന്നു. അനിലയും സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. ജേക്കബിന്റെ കുടുംബാംഗങ്ങള്‍ ജഗതിക്ക് ഈസ്‌റര്‍ കേക്ക് നല്‍കി. ഇനിയും വരാമെന്നു പറഞ്ഞു മന്ത്രിയും കുടുംബവും യാത്രയായപ്പോഴും ജഗതിയുടെ ചുണ്ടില്‍ ചിരി മാഞ്ഞിരുന്നില്ല.

Keywords: Entertainment, Thiruvananthapuram, Jagathy Sreekumar, Anoop Jacob

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.