Latest News

മംഗലാപുരം ദമാം വിമാന സര്‍വ്വീസ് തുടങ്ങി

മംഗലാപുരം: മലയാളികളടക്കമുളള പ്രവാസികളുടെ സ്വപ്‌­നസാക്ഷാത്ക്കാരമെന്നോണം എയര്‍ ഇന്ത്യയുടെ മംഗലാപുരം ­ദമാം ദഹ്‌­റാന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ഫ്‌­ളൈറ്റ് പറന്നുപൊങ്ങി. 165 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്. വിമാനം നാലര മണിക്കൂറിനകം ദഹ്‌­റാനില്‍ എത്തും.
കോഴിക്കോട്ടുനിന്നുള്ള 109 പേരും മംഗലാപുരത്തുനിന്നുള്ള 56 പേരുമാണ് വിമാനത്തിവെ യാത്രക്കാര്‍. കോഴിക്കോട്ട് നിന്ന് 03.05 ന് പുറപ്പെട്ട വിമാനം മംഗലാപുരം വിമാനത്താവളത്തില്‍ 4 മണിക്കാണ് ലാന്റ് ചെയ്തത്.
വിമാനം പറന്നുയരുന്നതിന് എയര്‍ ഇന്ത്യ എക്‌­സ്പ്രസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആന്‍സ്പര്‍ട്ട് ഡിസൂസ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ രാധാകൃഷ്ണ, എയര്‍പോര്‍ട്ട് മാനേജര്‍ സുധീര്‍ ഭട്ട് തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.