Latest News

യു­വ­തി­ക­ളെ­യും കു­ട്ടി­യെ­യും കാ­ണാ­താ­യ സം­ഭ­വം: അ­ന്വേ­ഷ­ണം ഊര്‍­ജി­ത­മാ­ക്കി

തൃ­ക്ക­രി­പ്പൂര്‍: ബ്ലേ­ഡു­മാ­ഫി­യ­യു­ടെ കെ­ണി­യില്‍ കു­ടു­ങ്ങി­യ­തി­നെ തു­ടര്‍­ന്ന് കാ­ണാ­താ­യ തൃ­ക്ക­രി­പ്പൂ­രി­ലെ യു­വ­തി­ക­ളെ­യും കു­ട്ടി­യെ­യും ക­ണ്ടെ­ത്തു­ന്ന­തി­ന് പോ­ലി­സ് അ­ന്വേ­ഷ­ണം ഊര്‍­ജി­ത­മാ­ക്കി.

ക­ഴി­ഞ്ഞ വെ­ള്ളി­യാ­ഴ്­ച­യാ­ണ് ഇ­വ­രെ കാ­ണാ­താ­യ­ത്. വന്‍ സാ­മ്പ­ത്തി­ക ബാ­ധ്യ­ത­യെ തു­ടര്‍­ന്ന് ഞ­ങ്ങള്‍ നാ­ടു­വി­ടു­ക­യാ­ണെ­ന്ന് എ­ഴു­തി­വ­ച്ചാ­ണ് ര­ണ്­ടു­യു­വ­തി­കള്‍ കു­ട്ടി­യേ­യും കൂ­ട്ടി നാ­ടു­വി­ട്ട­ത്. തൃ­ക്ക­രി­പ്പൂ­രി­ലെ ര­ണ്­ടു ബ്ലേ­ഡു­കാ­രു­ടെ കെ­ണി­യില്‍­പെ­ട്ടാ­ണ­ത്രെ ര­ണ്­ടു­പേ­രും ക­ട­ബാ­ധ്യ­ത­യില്‍ അ­ക­പ്പെ­ട്ട­ത്. ഏ­ഴു­ല­ക്ഷ­ത്തോ­ളം രൂ­പ­യാ­ണ് ര­ണ്­ടു­ബ്ലേ­ഡു­കാ­രില്‍ നി­ന്നു ഇ­വര്‍ വാ­ങ്ങി­യ­ത്. പ­ത്ത് ല­ക്ഷ­ത്തി­ന് മു­ക­ളില്‍ ബാ­ധ്യ­യാ­യി ഇ­ത് വ­ളര്‍­ന്നു. ഒ­രാള്‍ സ്വര്‍­ണ­ത്തി­ന്റെ ഈ­ടി­ന്മേ­ലും മ­റ്റെ­യാള്‍ വീ­ട് എ­ഴു­തി­നല്‍­കി­യു­മാ­ണ് പ­ണം വാ­ങ്ങി­യ­ത്.

വന്‍ തു­ക പ­ലി­ശ­യ്­ക്ക് വേ­ണ്­ടി­യു­ള്ള ബ്ലേ­ഡു­കാ­ര­ന്റെ ഭീ­ഷ­ണി­യും ഈ­ടു­നല്‍­കി­യ വീ­ടു­കള്‍­പ്പ­ടെ­യു­ള്ള­വ ന­ഷ്ട­പ്പെ­ടു­ന്ന­തി­ന്റെ മാ­ന­സി­ക­പി­രി­മു­റു­ക്ക­മാ­ണ് സ­ഹോ­ദ­രി­മാ­രു­ടെ തി­രോ­ധാ­ന­ത്തി­ന് ഇ­ട­യാ­ക്കി­യ­ത്. ബ്ലേ­ഡു­മാ­ഫി­യ­യെ സ­ഹാ­യി­ക്കു­ന്ന സ­മീ­പ­ന­മാ­ണ് ച­ന്തേ­ര പോ­ലി­സി­ന്റെ ഭാ­ഗ­ത്ത് നി­ന്നു­ണ്­ടാ­വു­ന്ന­തെ­ന്ന ആ­ക്ഷേ­പം നേ­ര­ത്തെ­ത­ന്നെ­യു­ണ്­ട്.

കൊ­ള്ള­പ­ലി­ശ­യ്­ക്ക് പ­ണം വി­ത­ര­ണം ചെ­യ്യു­ന്ന­വര്‍­ക്കെ­തി­രെ സം­സ്ഥാ­ന­ത­ല­ത്തില്‍ പോ­ലി­സ് കര്‍­ശ­ന നി­ല­പാ­ട് സ്വീ­ക­രി­ക്കു­മ്പോള്‍ ച­ന്തേ­ര പോ­ലി­സ് പ­രി­ധി­യില്‍ ബ്ലേ­ഡ് മാ­ഫി­യ­യെ പേ­ടി­ച്ച് യു­വ­തി­കള്‍ നാ­ടു­വി­ടാന്‍ ഇ­ട­യാ­യ­ത് പോ­ലി­സി­ന്റെ അ­ലം­ഭാ­വ­മാ­ണെ­ന്ന് പ­ര­ക്കെ ആ­ക്ഷേ­പം ഉ­യര്‍­ന്നി­ട്ടു­ണ്­ട്. യു­വ­തി­ക­ളെ­യും കു­ട്ടി­ക­ളെ­യും ക­ണെ്­ട­ത്തു­ന്ന­തി­ന് പോ­ലി­സ് വ്യാ­പ­ക­മാ­യ തി­ര­ച്ചില്‍ ന­ട­ത്തു­ന്നു­ണ്­ട്.

കോ­ഴി­ക്കോ­ട്, മ­ല­പ്പു­റം ഭാ­ഗ­ത്ത് ഇ­വര്‍ ഉ­ള്ള­താ­യി സൂ­ച­ന ല­ഭി­ച്ച­തി­നെ തു­ടര്‍­ന്ന് മൂ­ന്നം­ഗ പോ­ലി­സ് സം­ഘം ബു­ധ­നാ­ഴ്­ച ഉ­ച്ച­യോ­ടെ ഇ­വി­ട­ങ്ങ­ളി­ലേ­ക്ക് പു­റ­പ്പെ­ട്ടി­ട്ടു­ണ്­ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.