പത്തനംതിട്ട: കേരളത്തില്‍ പവര്‍കട്ട് ആറു മണിക്കൂറാക്കേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ട് അത് നടപ്പാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലാണെങ്കില്‍ പവര്‍കട്ട് 12 മണിക്കൂറാണെന്നും പത്തനംതിട്ടയില്‍ വൈദ്യുതിഭവന്‍ ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു.
മുന്‌പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. വൈദ്യുതി വിതരണത്തില്‍ പ്രതിമാസം 200 കോടിയുടെ നഷ്ടമാണുണ്ടാകുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ അര മണിക്കൂര്‍ മാത്രമാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും അതിനും പരാതിയാണെന്നും ആര്യാടന്‍ പറഞ്ഞു.

Keywords: Kerala, Aryadan Muhammad, Power cut,

No comments:
Post a Comment