തിരുവനന്തപുരം: ഒരു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് അടക്കം ഒരു കുടംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. പേരൂര്‍ക്കട എന്‍സിസി റോഡിലെ വാടക വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം. വിജേഷ് (28), ഭാര്യ അശ്വതി (23), മകള്‍ ദേവു (അഞ്ച്) എന്നിവര്‍ക്കു പുറമേ ഒരു മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിജേഷിനെ തൂങ്ങിമരിച്ച നിലയിലും ബാക്കിയുള്ളവരെ വീടിനുള്ളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയതിനു ശേഷം കുടുംബനാഥന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയിക്കുന്നത്.
Keywords: Kerala, Death, Family, Suicide,


No comments:
Post a Comment