Latest News

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോല്‍സവം തുടങ്ങി

ഉദുമ: [www.malabarflash.com] ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോല്‍സവം അംബിക ഇംഗ്ലിഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ തുടങ്ങി. കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ.പി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ആധുനിക മലയാള സാഹിത്യരംഗത്തും മാധ്യമരംഗത്തും ശ്രദ്ധേയരായ ജില്ലക്കാരായ മനോരമ ന്യൂസ് കോ-ഓഡിനേറ്റിങ് എഡിറ്റര്‍ പ്രമോദ് രാമന്‍, മാങ്ങാട് രത്‌നാകരന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടന്‍ എന്നിവരെ എംഎല്‍എ ആദരിച്ചു.

വാസു ചോറോട് പരിചയപ്പെടുത്തി. പി.വി.കെ. പനയാലിന്റെ 'ദ ഗ്രെയ്റ്റ് ട്രയല്‍, സന്തോഷ് പനയാല്‍, റഹീം കടവത്ത് എന്നിവര്‍ ചേര്‍ന്ന് രചിച്ച 'ഇലയും കായ്കളും ഇല്ലാതെ, ജി.ഡി. നായര്‍ എഴുതിയ 'നാടുണര്‍ത്തിയ നക്ഷത്രങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. 

പ്രഫ.കെ.പി. ജയരാജന്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. പി. ഇസ്മായില്‍, കെ. ബാലകൃഷ്ണന്‍, കെ.വി. കരുണാകരന്‍, രവീന്ദ്രന്‍ കൊടക്കാട്, സി. ഭാസ്‌കരന്‍, പി.കെ. അഹമ്മദ് ഹുസൈന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.വി.കെ. പനയാല്‍, എ.കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുസ്തകോല്‍സവത്തിന്റെ ഭാഗമായി നടത്തുന്ന ഉത്തരകേരള നാടകോല്‍സവം രാജ്‌മോഹന്‍ നീലേശ്വരം ഉദ്ഘാടനം ചെയ്തു. പി.വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. കുമാരന്‍, എം.വി. രാഘവന്‍, മധു മുതിയക്കാല്‍, പി.വി. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍ നോവലിനെ ആസ്പദമാക്കി പ്രദീപ് മണ്ടൂര്‍ രചിച്ച് സംവിധാനം ചെയ്ത 'മാ. മാടിര്‍...മാനുഷ് നാടകം അരങ്ങേറി. ഞായറാഴ്ച 10.30ന് ഉറൂബ് ജന്മശതാബ്ദി സെമിനാര്‍ കെ.പി. രമണന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മാഹി നാടകപ്പുരയുടെ മലാല: അക്ഷരങ്ങളുടെ മാലാഖ സോളോ ഡ്രാമ അരങ്ങേറും. 

തിങ്കളാഴ്ച ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിനു ചാക്യാര്‍കൂത്ത്, ഏഴിനു നെരൂദ തിയറ്റേഴ്‌സ് കുറ്റിക്കോലിന്റെ മൃത്യുഞ്ജയ നാടകവും അരങ്ങേറും. 12നു 10.30നു കവിതാലാപനം കവി സി.എം. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.