Latest News

രണ്ടായിരത്തോളം പേര്‍ സഹായമാവശ്യപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

Gulf, Saudi Arabia, Consulate
ജിദ്ദ: കന്ദറ പാലത്തിനു താഴെയുള്ള അനധികൃത താമസക്കാര്‍ ഷറഫിയയില്‍ പ്രതിഷേധമായി അല്പ സമയം റോഡ് ഉപരോധിച്ചു.സ്‌പോണ്‍സര്‍ കൈവിട്ടവരും ഉംറ വീസയിലെത്തി അനധികൃതമായി തൊഴില്‍ ചെയ്യുന്നവരാണ് കോണ്‍സുലേറ്റില്‍ ഒത്തുചേര്‍ന്നു.രണ്ടായിരത്തോളം പ്രതിഷേധക്കാരില്‍ ഏറെയും ശ്രീലങ്കന്‍ സ്വദേശികളായിരുന്നു.അതാത് രാജ്യങ്ങളിലേക്ക് മടങ്ങിപോകാന്‍ അവസരമുണ്ടാവണമെന്നതായിരുന്നു ഇവരുടെ ആവശ്യം.പോലീസ് ഇടപെട്ട് തര്‍ഹീല്‍ (നാടുകടത്തല്‍ കേന്ദ്രം)ഭാഗത്തേക്കും അതാത് രാജ്യങ്ങളിലെ കോണ്‍സുലേറ്റ് കേന്ദ്രങ്ങളിലേക്കും ഇവരെ പിരിച്ചയച്ചു.

ഇതിനിടെ ആയിരത്തിലധികം പേര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ തടിച്ചു കൂടി. ഡിപ്ലോമാറ്റിക് പോലീസിന്റെ ഇടപെടലിലൂടെ ഹുറൂബുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവുമെന്ന അറിയിപ്പ് വന്നതോടെയാണ് ഇത്രയുമധികം പേര്‍ കോണ്‍സുലേറ്റില്‍ തടിച്ചുകൂടിയത്. ജിദ്ദയുടെ വീദൂര മേഖലകളില്‍ നിന്നും വരെ പലതരം പ്രചരണങ്ങള്‍ കേട്ട് കോണ്‍സുലേറ്റിലെത്തിയാല്‍ നാട്ടില്‍ എത്താനുള്ള രേഖ ലഭിക്കുമെന്ന പ്രതീക്ഷയോടയാണ് കൂട്ടം കൂട്ടമായി അനധികൃത തൊഴിലാളികള്‍ ഇവിടെയെത്തിയത്.ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി.പരിശോധന ഭയന്ന് മനസമാധാനം തകര്‍ന്നു.തിരിച്ച് നാട്ടിലെത്താനുള്ള യാത്രാച്ചെലവിന് പണമില്ല.ഞങ്ങള്‍ എന്തും ചെയ്യും സാര്‍,മറ്റൊന്നും വേണ്ട,നാട്ടിലെത്താന്‍ അവസരമൊരുക്കിയാല്‍ മാത്രം മതിയെന്ന ഉത്തരപ്രദേശ് സ്വദേശിയുടെ വിതുമ്പല്‍ കേട്ട് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ നിസഹായരായി നോക്കി നിന്നു.

ഇന്നലെ മാത്രം അഞ്ഞുറില്‍ അധികം പേര്‍ ജിദ്ദ കോണ്‍സുലേറ്റില്‍ ഔട്ട്പാസിന് അപേക്ഷ നല്‍കിയതായി സാമൂഹിക ക്ഷേമ വിഭാഗം കോണ്‍സല്‍ രാജ്കുമാര്‍ പറഞ്ഞു.ഈ മാസം 30 വരെ ഔട്ട്പാസിനുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നും ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ സൌദി വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനക്കായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫിലിപ്പൈന്‍സ് സ്വദേശികളും കോണ്‍സുലേറ്റിന് മുന്നില്‍ തടിച്ചുകൂടി
പദവി ശരിയാക്കുന്നതിനും ഇഖാമ പുതുക്കുന്നതിനും പിഴ ഒടുക്കുന്നതിനും സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുന്നൂറിലധിം ഫിലിപ്പൈന്‍സ് സ്വദേശികള്‍ ജിദ്ദയിലെ ഫിലിപ്പൈന്‍സ് കോണ്‍സുലേറ്റിന് മുന്നില്‍ തടിച്ചുകൂടി.സ്‌പോണ്‍സറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് വന്നവരും ഇക്കൂട്ടത്തിലുണ്ട്.റിയാദ്,ദമാം തുടങ്ങിയ മേഖലകളില്‍ നിന്നെത്തിയവരാണ് ഇവരിലേറെയും.അനധികൃത താമസക്കാരെല്ലാം അബ്ദുള്ള രാജാവ് അനുവദിച്ച മൂന്നു മാസസമയത്തിനകം പദവി ശരിയാക്കണമെന്നും കോണ്‍സുലേറ്റ് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കോണ്‌സല്‍ ജനറല്‍ യൂരിയല്‍ ഖാരിബായ് അറിയിച്ചു.

Keywords: Gulf, Saudi Arabia, Consulate, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.