Latest News

സൈയുടെ ജെന്റില്‍മാനും യൂട്യൂബില്‍ തരംഗമാകുന്നു

 PSY, Gentleman, Entertainment, YouTube,
സീയൂള്‍: ഓപ്പണ്‍ ഗന്നം സ്‌റൈലിലൂടെ ഇന്‍ര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച സൌത്ത് കൊറിയന്‍ പോപ്പ് ഗായകന്‍ സൈയുടെ പുതിയ മ്യൂസിക് വീഡിയോ 'ജന്റില്‍മാന്‍' യൂട്യൂബില്‍ താരമാകുന്നു. ഒഫീഷ്യല്‍ അപ്ലോഡ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 10 മില്യണ്‍ ആരാധകരാണ് 'ജന്റില്‍മാനെ' തേടിയെത്തിയത്. ഗന്നം സ്‌റൈലിനു പിന്നാലെ വ്യത്യസ്തമായ നൃത്തചുവടുകളുമായുള്ള സൈയുടെ പുതിയ ആല്‍ബം വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ അപ്ലോഡ് ചെയ്ത് 15 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10.7 മില്യണ്‍ ഹിറ്റുകള്‍ ലഭിച്ചതായാണ് കണക്കുകള്‍. 

ഗന്നം സ്‌റൈലിനോട് പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലങ്കിലും സൈ മാസ്‌റര്‍പീസായ കൂളിംഗ് ഗ്‌ളാസും വെച്ചാണ് 'ജന്റില്‍മാന്‍' എത്തിയിരിക്കുന്നത്. റെസ്‌ററന്റ്, സ്വിമ്മിംഗ് പൂള്‍, ഹൈ എന്‍ഡ് ക്‌ളോത്തിംഗ് സ്‌റോര്‍ തുടങ്ങി സീയൂളിലെ വിവിധ ഭാഗങ്ങളിലാണ് 'ജന്റില്‍മാന്‍' ചിത്രീകരിച്ചിരിക്കുന്നത്.

Keywords: PSY, Gentleman, Entertainment, YouTube, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.